കോഫി കുടിച്ചോ വഴിയില്‍ നിന്നോ എനിക്കൊന്നും
സംസാരിക്കാനില്ല
ഇല്ലെങ്കില്‍ കൈമള്‍ അങ്കിളിന്റെ കയ്യില്‍ നിന്നും നിമ്മിയുടെ അഡ്രെസ്സ് ഞാന്‍
വാങ്ങിയിട്ടുണ്ട്…..ഞാന്‍ വീട്ടില്‍ വന്നു സംസാരിക്കാം ..അവന്‍ വളരെ ബോള്‍ഡ് ആയി
പറഞ്ഞു .
നിമ്മി അമ്പരന്നു പോയി…അവന്റെ മുഖം കണ്ടപ്പോള്‍ അവന്‍ വീട്ടിലേക്ക് വരുമെന്ന്
അവള്‍ക്കു തോന്നി ….അവള്‍ പറഞ്ഞു……ഓക്കേ…ഒരു കോഫീ കുടിക്കുന്ന
സമയം…അത് കഴിഞ്ഞാല്‍ ഞാന്‍ പോവും .
അവനവളെയും കൊണ്ട് അടുത്തുള്ള കോഫീ ഹൌസില്‍ കയറി കോഫീ ഓര്‍ഡര്‍
ചെയ്തു..
രണ്ടു കോഫീ ….അതിലൊന്ന്….വെട്ടി തിളയ്ക്കുന്ന ചൂടില്‍ വേണം….
അവളതു കേട്ട് അവനെ മുഖമുയര്‍ത്തി നോക്കി .
അവന്‍ പറഞു….നിമ്മി…..അധികം സമയം അനുവദിച്ചിട്ടില്ലാത്തതു കൊണ്ട് വളച്ചു
കെട്ടില്ലാതെ കാര്യം പറയാം…
ജീവിതത്തില്‍ ആദ്യമായാണ് ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തന്നെ ഇതാണെന്റെ
പെണ്ണ് എന്ന തോന്നല്‍ ഉണ്ടായത്…….നിമ്മിക്ക് സമ്മതമാണെങ്കില്‍ ഞാന്‍ ഡാഡിയെയും
കൂട്ടി സണ്‍ഡേ വീട്ടില്‍ വരാം . ഞങ്ങള്‍ അവിടെ വരെ വന്നിട്ട് നിമ്മി നോ എന്ന്
പറയുന്നത് കേള്‍ക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ടാണ് ഇവിടെ വെച്ച് കാര്യം
പറഞ്ഞത് .
നിമ്മി ആകെ പരവശയായി ….ഏതു പെണ്ണും കണ്ടാല്‍ ഇഷ്ടപെടുന്ന സുന്ദരനായ ഒരു
ചെറുപ്പക്കാരന്‍ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നു……അതും വളരെ സ്ട്രയിറ്റ്
ആയി …അവള്‍ ഒന്നാലോചിച്ചു പറഞ്ഞു..
ഒരു വിവാഹം ഇപ്പോള്‍ എന്റെ മനസ്സിലില്ല .അപ്പച്ചന്‍ മരിച്ച ശേഷം ഒത്തിരി
കഷ്ടപാടുകള്‍ അനുഭവിച്ചാണ് അമ്മ എന്നെയും അനിയത്തിയെയും വളര്‍ത്തിയത്.