സ്വന്തം വീട് വരെ പണയപ്പെടുത്തിയാണ് അമ്മ എന്നെ പഠിപ്പിച്ചത് ….ഇപ്പോള്‍ ഈ
ജോലി കിട്ടിയതിനു ശേഷമാണ് അല്പമെങ്കിലും സന്തോഷം അമ്മയുടെ മുഖത്ത് കണ്ടത്
….ഒത്തിരി ഉത്തരവാദിത്യങ്ങള്‍ എന്റെ തലയിലുണ്ട് …..അനിയത്തിയുടെ പഠിപ്പ് ,
അവളുടെ ഭാവി ….അതാണിപ്പോള്‍ എന്റെ ലക്‌ഷ്യം . അതൊക്കെ കഴിഞ്ഞേ എനിക്ക്
എന്നെക്കുറിച്ച് ചിന്തിക്കാന്‍ കഴിയൂ…സോ പ്ലീസ് ..ഇനിയെന്നെ ഇതു പറഞ്ഞു
ബുദ്ധിമുട്ടിക്കരുത് …………..ജീവിതത്തില്‍ ഒന്ന് നിവര്‍ന്നു നില്‍ക്കാനുള്ള ശ്രമത്തിലാണ്
ഞങ്ങള്‍ …….ഉടനെയൊരു വിവാഹം ഒരു കുടുംബം….അങ്ങിനെയൊന്നും ഇപ്പോള്‍
എന്റെ സ്വപ്നങ്ങളില്‍ ഇല്ല……. താങ്ക്സ് ഫോര്‍ ദി കോഫീ .
നിമ്മി നടന്നു നീങ്ങിയപ്പോള്‍ റോയി ഇതികര്‍ത്തവ്യഥാമൂഢനായി അവിടെ
തന്നെയിരുന്നു പോയി .
പിന്നീടുള്ള ദിവസങ്ങളില്‍ റോയിയെ കാണാഞ്ഞപ്പോള്‍ നിമ്മി
ആശ്വസിച്ചു….അതോഴിഞ്ഞു പോയല്ലോ എന്നോര്‍ത്ത്…..കൂടെത്തന്നെ എന്തോ
അസ്വസ്ഥതയും ..
പക്ഷെ ഞായരാഴ്ച ഉച്ചക്ക് മുന്നേ അവളുടെ വീടിനു മുന്നില്‍ ഒരു കാര്‍ വന്നു
നില്‍ക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോള്‍ ചിരിച്ചോണ്ട് കയറി വരുന്ന റോയിയെയും
അവന്റെ ഡാഡിഎന്ന് തോന്നിക്കുന്ന ഒരാളെയും കണ്ടപ്പോള്‍ നിമ്മിയുടെ നെഞ്ചിടിച്ചു
പോയി…..അവളകത്തെക്ക് ഓടിച്ചെന്നു അമ്മയെ വിളിച്ചു …..
പരിചയമില്ലാത്ത രണ്ടു പേരെ കണ്ടു സൂസ്സമ്മ ഒന്ന് അമ്പരന്നെങ്കിലും അവരെ
അകത്തേക്ക് ക്ഷണിച്ചു …
കോശിച്ചായന്‍ സ്വയം പരിചയപെടുത്തിയ ശേഷം കാര്യങ്ങള്‍ വിശദമായി
പറഞ്ഞപ്പോള്‍ സൂസ്സമ്മ പകച്ചു പോയി …
അവര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ എല്ലാം പറഞ്ഞപ്പോള്‍ ഇടയ്ക്കു കയറി റോയി ഒരു
പാക്കറ്റ് അവര്‍ക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു…..
ഇത് പണയംവെച്ച ഈ വീടിന്‍റെ പ്രമാണമാണ് …ബാങ്ക് മാനേജര്‍ എന്‍റെ ബന്ധുവായത്
കൊണ്ട് എന്‍റെ കയ്യില്‍ തന്നു വിട്ടതാണ് . അവന്‍ തുടര്‍ന് പറഞ്ഞു …..അമ്മ കല്യാണ
ചിലവിന്റെ കാര്യമൊന്നും അറിയണ്ട…. അനിയത്തിയുടെ പഠിപ്പും ഞങ്ങള്‍ ഏറ്റു
….നിമ്മിയുടെ അമ്മയും അനിയത്തിയും എനിക്കും അതുപോലെ തന്നെയായിരിക്കും .
നിമ്മിയും സൂസ്സമ്മയും ഒന്നും വിശ്വസിക്കാന്‍ അവാതതുപോലെ നിന്നുപോയി…
നിമ്മി എല്ലാര്‍ക്കും ചായയുമായി വന്നപ്പോള്‍ കോശിച്ചായന്‍ അവളെ ആപാദചൂടം
നോക്കി……വെറുതെയല്ല ഇവന്‍ ഇവളെ കെട്ടണമെന്ന് വാശിപിടിച്ചത് …അതി സുന്ദരി
തന്നെ .കൊള്ളാം അവനു നന്നായി ചേരും ….