മൂന്ന് പെണ്ണുങ്ങൾ ഭാഗം 1
Moonnupennungal bY Pentagon
ഉഷ രാവിലെ 5 മണിക്ക എഴുന്നേറ്റു.മുറ്റം അടിച്ചിട്ട് ഓടിപ്പോയി ഒരു കാക്കക്കുളി കുളിച്ചു. എന്നിട്ടാണ് അടുക്കളയിൽ കയറിയത്.അരി കഴുകി അടുപ്പത്ത് വച്ചു. ഇന്നലെ തലവേദന കാരണം നേരത്തെ ഉറങ്ങി. അതിന്റെയാ ഈ പാടുപെടൽ. ഉച്ചക്കത്തെക്ക് ഉള്ള ചോറും കറികളും അവൾ തയ്യാറാക്കി. പുട്ടിനുള്ള തേങ്ങാ ചിരകി മാറ്റി വച്ചു. സമയം 7 ആയി വരുന്നതേ ഉള്ളൂ. ഉഷയുടെ അമ്മ മാധവി എഴുന്നേറ്റു. രാമനാമം ജപിച്ചു കൊണ്ട് അവർ അടുക്കള ഭാഗത്തേക്ക് വന്നു. ഉഷ ഒരു കട്ടൻ കാപ്പി കുടിച്ചുകൊണ്ട് അടുക്കളയിലെ പടിയിൽ ഇരിപ്പുണ്ട്. തനിക്കുള്ള കാപ്പി പതിവുപോലെ അടുപ്പിനടുത്ത അടച്ചു വച്ചിട്ടുണ്ട്.
ഇന്ന് വരാൻ വൈകുമോ എന്ന മാധവിയുടെ ചോദ്യത്തിന് അതേ എന്ന അർത്ഥത്തിൽ മൂളിയിട്ട ഉഷ അകത്തേക്ക് കയറി. വലിയ ജോലിയൊന്നുമല്ല അവളുടെ. ടൌണിൽ അവളുടെ സമുദായത്തിലെ വനിതാ സഹകരണ സംഘം നടത്തുന്ന ഹോട്ടലിൽ കാഷ്യർ/അക്കൗണ്ടന്റ് ആണ് ഉഷ.ഉഷ വസ്‍ത്രം മാറി സ്കൂട്ടർ എടുത്ത് പോയി. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ഹോട്ടലിന്റെ സമയം.രാത്രി മിക്കവാറും അച്ഛൻ കൂട്ടിനു വരും. അച്ഛനെ പുറകിലിരുത്തി ഉഷ വീട്ടിലേക് വണ്ടി ഓടിച്ചു കയറ്റുമ്പോഴേക്കും സമയം 9 കഴിഞ്ഞിട്ടുണ്ടാകും. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു, അതിനു മുൻപ് പട്ടാളത്തിലും. രണ്ടു വഴിക്കും പെൻഷൻ ഉണ്ട്. മാധവി മോളോട് ജോലിക്ക് പോകണോ എന്ന് ഇടക്കൊക്കെ ചോദിക്കും. ദഹിപ്പിക്കുന്ന കൂട്ട ഒരു നോട്ടത്തിൽ ഉഷ മറുപടി ഒതുക്കും അപ്പോഴൊക്കെ.