ജീവിതം സാക്ഷി 1 [കട്ടകലിപ്പൻ]

Posted by

ജീവിതം സാക്ഷി 1

Jeevitham Sakshi  Part 1 bY Kattakalippan

നിക്കെടാ പട്ടി അവിടെ…
കിട്ടാൻ പോവുന്ന അടിയുടെ + പേരുദോഷത്തിന്റെ വലുപ്പം അറിയാവുന്നതു കൊണ്ട് ഞാനും എന്റെ കൂട്ടാളികളും നാലുപാടും ചിതറിയോടി… ഞാൻ ഓടണൊ അതോ നിക്കണോ എന്ന ശങ്കയിൽ ഇരുന്ന കുറ്റികാട്ടിൽ കടിച്ചുപിടിച്ചിരുന്നു, രക്ഷപെടാൻ ആകയുള്ള ഒരു വഴി ഒന്നെങ്കിൽ മുന്നിലുള്ള വിശാലമായ അമ്പലകുളം അല്ലെങ്കിൽ പുറകിലുള്ള കുളത്തിനോട് ചേർന്നുള്ള മതിൽ.!
അമ്പലക്കുളത്തിന്റെ മതിലിനു ഇത്രയും പൊക്കമുണ്ടെന്നു ഈ പാവപ്പെട്ടവൻ സ്വപ്നേന നിരീച്ചില്ല ഇത് പണിതവനെ ഇടിവെട്ടേക്കണേ എന്റെ ദൈവങ്ങളെ എന്ന് മനസ്സിൽ പ്രാകി കട്ടയ്ക്കു കുത്തിയിരിപ്പാണ്
ഏതു നിമിഷവും പിടിക്കപെടാം, കൂടെയുള്ള സുനിലാണേൽ ഒരു ഒളിംപിക്സിനുള്ള മെഴ്‌വഴക്കത്തോടെ ആ മതിലും ചാടി ഓടി , പരനാറി.! വെറുതെ ഇരുന്ന എന്നെ സീൻ പിടിക്കാൻ വിളിച്ചോണ്ട് വന്നതാണ് , ഇറങ്ങിയോടാമെന്നു വിചാരിച്ചാൽ പുറകെ ഒരു ജാഥയ്ക്കുള്ള ആളുണ്ട്, പിന്നേ എന്തും വരട്ടെയെന്നു കരുതി നേരെ അമ്പലകുളത്തിലേക്കു തന്നെ ചാടി, നീന്തൽ ലവലേശം പിടിയില്ല എന്നാലും ഈ തെണ്ടികളുടെ കയ്യിൽ കിട്ടിയാൽ ഇടികൊണ്ടു ഇഞ്ചപ്പരുവം ആവുന്നതിലും ബേധം അതുതന്നെ, എന്നാൽ പുറകെ വന്ന രതീഷേട്ടൻ എന്റെ ഡൈവിങ്ങിനു മുന്നേ എന്നെ പൊക്കി, കിട്ടിയപാടെ ചെകിട്ടത്തൊരു മത്താപ്പൂ..
എടാ പണ്ണകഴുവേർട മോനെ നീയാ ഗീത ടീച്ചറുടെ പേരുംകൂടി കളയുമല്ലോ…
എന്റെ പൊന്നു രതീഷണ്ണ ചതിക്കല്ലേ, ആദ്യമായിട്ടാ ഒരബദ്ധം പറ്റിയതാ കാണിച്ചു കൊടുക്കല്ലേ, നിലവിളിച്ചോണ്ടു ഞാൻ ചക്കവെ ട്ടിയിട്ട പോലെ പുള്ളീടെ കാലിലേക്ക് വീണു
എന്നെ കണ്ടട്ടോ അതോ എന്റെ അമ്മയുടെ പഴയ സ്റുഡൻറ്റിന്റെ നന്ദി കൊണ്ടേ പുള്ളിയെന്റെ ചുമലേ പിടിച്ചെഴുന്നെപ്പിച്ചു,
” കിടന്നു മോങ്ങാതെ, നീയെന്തായാലും ബാക്കിയുള്ളോരേ തപ്പുന്നപോലെ എന്റെ കൂടെ വാടാ എന്നാൽ ”
ആയൊരു നിമിഷത്തിൽ അങ്ങേരു വിഷം കുടിക്കാൻ പറഞ്ഞാലും ഞാൻ ചെയ്യുമാർന്നു
എന്തായാലും അടികൊണ്ടു വീങ്ങിയ കവിളും പേറി, അമ്പലക്കുളത്തിൽ കുളിക്കാൻ വന്ന പെണ്ണുങ്ങളുടെ കുളിസീൻ പിടിക്കാൻ വന്ന അധമന്മാരെ പിടിക്കാൻ ഞാനും കൂടെ കൂടി,

Leave a Reply

Your email address will not be published. Required fields are marked *