” ഇന്നെനിക്കു എന്റെ ലിസ്സി കൊച്ചിന്റെ മടിയിൽ തലവെച്ചു ധാ ഇങ്ങനെ കിടന്നുറങ്ങണം..” സൂസൻ ലിസിയുടെ കണ്ണുകളിലേക്കു തന്നെ നോക്കികൊണ്ട് പറഞ്ഞു
എനിക്കപ്പോൾ ആ കണ്ണുകളിൽ എന്തെന്നില്ലാത്ത ഒരു പ്രകാശം തോന്നി, അതിലെ പ്രണയം എന്നെ അത്ബുധപെടുത്തി, ഒരു പെൺകുട്ടിയ്ക്ക് മറ്റൊരു പെണ്കുട്ടിയോടും ഇങ്ങനെയൊക്കെ തോന്നാൻ പറ്റുമോന്നു ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു
സൂസൻ വേഗം തന്റെ തല, ഇരിക്കുകയായിരുന്ന ലിസിയുടെ മടിയിലേക്ക് വച്ചു
” ഞാൻ ഇതിനുമുന്നേ ഇത്ര സന്തോഷത്തോടെ ആരുടേയും മടിയിൽ കിടന്നട്ടില്ല..” സൂസൻ ആർദ്രമായി പറഞ്ഞു, അവളുടെ സ്നേഹത്തിന്റെ തീവ്രത ആ വാക്കുകളിൽ നിറഞ്ഞു നിന്നു, ലിസ്സി മെല്ലെ സൂസന്റെ തലമുടിയിലൂടെ കൈയോടിച്ചു, സൂസൻ മെല്ലെ മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണുകൊണ്ടേ ഇരുന്നു
ലിസ്സി മെല്ലെ ജനലിലൂടെ പുറത്തേയ്ക്കു നോക്കി.,
രാത്രിയ്ക്കു എന്തൊരു ഭംഗിയാണ്, പുറത്തു കുറെ പുളിമരമോ മറ്റോ ആണെന്ന് തോന്നുന്നു മറ്റൊന്നും കാണാനില്ല, ദൂരെയെവിടെയെക്കെയോ ഇടയ്ക്കിടെ തെളിഞ്ഞു കാണുന്ന വെളിച്ചവും, റോഡിനു സൈഡിലുള്ള സ്ട്രീറ്റ് ലാമ്പിന്റെ വെളിച്ചവും മാത്രം,
ബസ്സു അതിവേഗം ആ റോഡിലൂടെ പാഞ്ഞു, റോഡിൽ രാത്രിയായത് കൊണ്ട് ആരുമില്ലെന്ന് തോന്നുന്നു, ജനലിലൂടെ തണുത്ത കാറ്റു ശക്തിയായി അരിച്ചു കേറുന്നു, അത് തന്റെ മനസ്സ് ശെരിക്കും കുളിർപ്പിക്കുന്നു, കാറ്റടിച്ചു സൂസന്റെ മുടിയെല്ലാം പാറി, പെട്ടെന്ന് ലിസ്സി ആ മുടിയെല്ലാം പിന്നെയും വാരികെട്ടിവെച്ചു, കാറ്റടിച്ചു ഇടയ്ക്കു സൂസൻ കുറികിയപ്പോൾ ലിസ്സി പെട്ടന്നു ജനലിന്റെ ഗ്ലാസ് വലിച്ചിട്ടു, അവളെ ഒരു ചെറിയ കാറ്റുപോലും നോവിക്കാൻ തൻ സമ്മതിക്കില്ല,
ലിസ്സി മെല്ലെ സൂസന്റെ മുകളിലായി തല ചേർത്ത് കിടന്നു,
തനിക്കിപ്പോൾ സാജനോടുള്ള പ്രണയം അപ്പാടെ മാഞ്ഞുപോയതായി ലിസ്സി തിരിച്ചറിഞ്ഞു, അവൾ തന്റെ മടിയിൽ കിടക്കുന്ന സൂസന്റെ മുടിയിൽ മെല്ലെ തഴുകികൊണ്ടേ ഇരുന്നു, കാറ്റും ഇരുട്ടിന്റെ തീവ്രതയും അവളുടെ കണ്ണുകളെ മെല്ലെ അടച്ചുകൊണ്ടിരുന്നു, അവൾ മെല്ലെ മെല്ലെ ഉറക്കത്തിലേക്കു വഴുതിവീണു,
ഇപ്പഴും അവരെയും വഹിച്ചുകൊണ്ട് ബസ്സ് അതിവേഗം ചെന്നൈ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു…
” ആ എല്ലാവരും എഴുന്നേറ്റ, നമ്മൾ ഹോട്ടലെത്തി..!” അന്നമ്മ ടീച്ചറുടെ ശബ്ദം കേട്ടാണ് ലിസ്സി എണീറ്റത്,
അപ്പോഴും തന്റെ മടിയിൽ കിടന്നു നല്ല ഉറക്കമാണ് സൂസൻ,
ലിസ്സി മെല്ലെ തന്റെ മുടിയെല്ലാം ശെരിയാക്കി, തന്റെ
യവനിക (ലെസ്ബിയൻ ) 1
Posted by