റൂമിലേയ്ക്ക് കയറി,
അപ്പോഴും റൂമിലേയ്ക്ക് സൂസൻ വന്നിരുന്നില്ല, അവളെവിടെ പോയെന്നു ലിസ്സി ശങ്കിച്ചു,
ചിലപ്പോൾ അന്നമ്മ ടീച്ചറുടെ കൂടെ പുറത്തു പോയി കാണും,,
ഞാൻ മെല്ലെ ഡ്രെസ്സെല്ലാം അഴിച്ചു കുളിമുറിയിൽ കയറി ഒന്ന് കുളിച്ചു, കുളിക്കുന്നതിനിടയിൽ ആരോ വാതിൽ തുറക്കുന്നത് കേട്ടു , സൂസൻ വന്നതാവണം, വേഗം കുളികഴിഞ്ഞു ഒരു നൈറ്റ് ഡ്രെസ്സുമിട്ട് ഞാൻ പുറത്തിറങ്ങി
പുറത്തു സൂസൻ കട്ടിലിൽ ഇരിക്കുന്നുണ്ട്, അവളുടെ മുഖം ചുവന്നിരിക്കുന്നു, ഞാനവളുടെ കവിളിൽ പിടിച്ചു ആ മുഖം മെല്ലെ ഉയർത്തി നോക്കി അതിൽ നാലുവിരലുകൾ തണർത്തു കിടക്കുന്നു,
ആരോ സൂസനെ അടിച്ചിരിക്കുന്നു,
“ആരാ ഇത് ചെയ്തേ ?..”
ഞാൻ പെട്ടെന്ന് ചോദിച്ചു
പെട്ടെന്ന് സൂസൻ പൊട്ടിക്കരഞ്ഞുകൊണ്ട് നിൽക്കുകയായിരുന്ന ലിസിയുടെ വയറില്ലായി കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു
“ദാറ്റ് ബാസ്റ്റേർഡ്, മൈ ബ്രദർ ഡിഡ് ദിസ് ടു മി , ഹി വാണ്ട് മി ടു സ്ലീപ് വിത്ത് ഹിം ട്യുണൈറ്..” സൂസൻ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു
ലിസിയുടെ ചോരതിളച്ചു, അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു,
അവൾ പെട്ടെന്ന് സൂസനേ പിടിച്ചെഴുന്നേൽപിച്ചു
“കം വിത്ത് മി, ഐ ആം ഗോയിങ് റ്റു കിൽ ദാറ്റ് സൺ ഓഫ് എ ബിച്ച് ..” എന്നാക്രോശിച്ചു കൊണ്ട് ലിസ്സി സൂസനെയും വലിച്ചുകൊണ്ടു സാജന്റെ റൂമിലേയ്ക്ക് നടന്നു
സാജനപ്പോൾ ഫ്രെണ്ട്സിന്റെ കൂടെ ചീട്ടുകളിച്ചിരിക്കുകയായിരുന്നു
അവരുടെ റൂമിലെ വാതിൽ തള്ളിത്തുറന്ന ലിസ്സി ഉറക്കെ ആക്രോശിച്ചു
“വെയർ ദി ഹെൽ ഈസ് സാജൻ ..”
ലിസി ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു,
പുറകിൽ തന്നെ സൂസൻ കുന്തം വിഴുങ്ങിയ കണക്കെ ലിസിയെയും നോക്കി നിൽക്കുകയായിരുന്നു
പെട്ടെന്ന് എന്താ നടന്നതെന്നറിയാൻ സാജൻ അങ്ങോട്ട് വന്നു, മെലിഞ്ഞതെങ്കിലും ഉയരമുള്ള, സാജൻ ലിസിയെയും സൂസനെയും മാറി മാറി നോക്കി
” വാട്ട് ഈസ് ദി പ്രോബ്ലം ..” സാജൻ ലിസിയെ നോക്കി ചോദിച്ചു