ചോദ്യം തീരുന്നതിനു മുന്നേ,
കരാട്ടെയിൽ ബ്ലാക്ക്ബെൽറ്റായ ലിസ്സി സാജന്റെ മൂക്കുനോക്കി ശക്തിയായി ഇടിച്ചു,
പെട്ടെന്നുള്ള ആ ഇടി പ്രതീക്ഷിക്കാതെ സാജൻ പുറകിലേക്ക് വീണു,
ചാടിപിടഞ്ഞെണീറ്റ സാജന്റെ മുഖം നോക്കിത്തന്നെ നിന്ന നില്പിൽ ഒന്ന് കറങ്ങി ലിസ്സി സാജന്റെ മുഖത്തേക്ക് ആഞ്ഞു ചവിട്ടി, ചവിട്ടുകൊണ്ട സാജൻ ചോരതുപ്പികൊണ്ട് നിലത്തേക്ക് വീണു
പെട്ടെന്ന് ലിസ്സി ചാടി സാജന്റെ നെഞ്ചിലേയ്ക്കിരുന്നു തുടരെ തുടരെ അവന്റെ മുഖത്തേയ്ക്കു ആഞ്ഞിടിച്ചു
പെട്ടെന്ന് ഓടിവന്ന സാജന്റെ കൂട്ടുകാർ ലിസിയെ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ ലിസ്സി സാജനെ അവിടെവെച്ചു തന്നെ ഇടിച്ചു കൊല്ലുമായിരുനെന്നു സൂസന് തോന്നി
പെട്ടെന്ന് ലിസ്സി തന്നെ പിടിച്ചിരുന്ന കൈകൾ തട്ടി മാറ്റി , സാജന്റെ അടുത്ത് വന്നു അവന്റെ കോളറിൽ കടന്നുപിടിച്ചു അവന്റെ മുഖം തന്നോടടുപ്പിച്ചു
” ലിസൺ റ്റു മി ബാസ്റ്റാർഡ്, ഇഫ് യു ടച് ഹേർ വൺ മോർ ടൈം, ഐ വിൽ ഫക്കിങ് കിൽ യു..” ഒന്നുകൂടി അവന്റെ മുഖത്തേയ്ക്കു ആഞ്ഞിടിച്ചു ലിസ്സി അവന്റെ മുകളിൽ നിന്നെണീറ്റു
പെട്ടെന്ന് ടീച്ചറെ വിളിക്കാനായി പോയ തന്റെ സുഹൃത്തിനെ സാജൻ തടഞ്ഞു
“ഡോണ്ട്, ഐ ഡിസർവ് ദിസ് …” അയാൾ മൂക്കിൽ നിന്നും വായിൽ നിന്നും വന്ന ചോര തുടച്ചുകൊണ്ട് പറഞ്ഞു
ടീച്ചർമാർ ഇതിൽ ഇടപെട്ടാൽ തനിക്കു തന്നെയാണ് പ്രശ്നമെന്ന് സാജനറിയാമായിരുന്നു
ലിസ്സി വേഗം സൂസനെയും പിടിച്ചു കൊണ്ട് തന്റെ റൂമിലേയ്ക്ക് നടന്നു, സൂസൻ അപ്പോഴും കണ്ണുമിഴിച്ചുകൊണ്ടു ലിസിയെ തന്നെ നോക്കുകയായിരുന്നു..
ലിസ്സി വേഗം തന്റെ റൂമിലേയ്ക്ക് സൂസനെയും കയറ്റി വാതിലടച്ചു,
അവളുടെ ദേഷ്യമപ്പോഴും കെട്ടടങ്ങിയിരുന്നില്ല
ലിസ്സി റൂമിൽ കട്ടിൽ വന്നിരുന്നു എന്തെല്ലാമോ ദേഷ്യത്തോടെ പുലമ്പി കൊണ്ടിരുന്നു
സൂസൻ അവളെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു,
അപ്പോഴാണ് ലിസിയുടെ കൈകളിൽ ചോര പൊടിയുന്നത് സൂസൻ കണ്ടത് അവൾ വേഗം തന്നെ തന്റെ ബാഗിൽ നിന്ന് ഒരു ടവ്വലെടുത്തു നനച്ചു ,
യവനിക (ലെസ്ബിയൻ ) 1
Posted by