മൂത്തത് സനൽ അവനിപ്പോ ആറിൽ , രണ്ടാമൻ ജോഫിൻ മൂന്നുമാസം പ്രായം, പിന്നെയുള്ള ഷോണിൻ അച്ചായൻ ഇപ്പൊ വലിയതിരുമ്മല പള്ളിയിലെ വികാരിയച്ചനാണ്, പിന്നെ ലാവിൻ അച്ചായൻ പട്ടാളത്തിലാണ്, കല്യാണം കഴിഞ്ഞട്ടില്ല, പിന്നെ മർവാൻ അച്ചായൻ ഇപ്പൊ യുസ്സിൽ കല്യാണം കഴിഞ്ഞു ഭാര്യ ഷേർളിയുമായി അവിടെ സെറ്റിൽഡ് ആണ്, ഏറ്റവും ഇളയ മാമ്മൻ എന്ന് പറയാൻ പറ്റില്ല സനീഷേട്ടൻ എന്നെക്കാളും ആറു വയസ്സുമാത്രം മൂത്തതാണ്, പുള്ളിയിപ്പോൾ ബാംഗ്ലൂരിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്,
അപ്പനെപോലെ വലിയ കുടുംബമല്ല അമ്മയുടേത് അമ്മ കോട്ടയത്തുതന്നെയുള്ള പേരുകേട്ട കുടുംബത്തിലെ ഏക സന്തതിയാണ്, ആവശ്യത്തിലധികം സ്വത്തും സൗകര്യങ്ങളുമുള്ള എന്റെ ബാല്യം,.
ഏക പെൻസന്തതി ആയതിനാൽ ലിസിയെ അവളുടെ അച്ഛമ്മ ത്രേസ്സ്യ ലാളിച്ചാണ് വളർത്തിയത്, സ്വന്തം അച്ഛനായ സക്കറിയയെ കൊണ്ട് പോലും ഒരു വാക് കൊണ്ടുപോലും നോവിക്കാൻ അവർ സമ്മതിച്ചിരുന്നില്ല, ലിസ്സിയ്ക്ക് അച്ഛാച്ഛനില്ല സനീഷ് ജനിച്ചു ആറുമാസം തികയുന്നതിനുമുന്നേ ഒരു കാറപകടത്തിൽ പുള്ളി മരിച്ചു..
ആവശ്യത്തിലധികം പണവും സൗകര്യവുമുള്ള തന്റെ വീട്ടിലെ ജീവിതം ശെരിക്കും തനിക്കു ഒരു രാജകുമാരി കണക്കായിരുന്നെന്നു ലിസ്സി ഓർത്തു ,
ഒരു ആണിന്റെ തന്റേടം ഉണ്ടായിരുന്നു തനിയ്ക്ക് പണ്ടുമുതലേ,
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ നീർക്കോലി എന്ന് വിളിച്ചു കളിയാക്കിയതിനു കൂടെ പഠിച്ച ഷഹീന്റെ മൂക്ക് ഇടിച്ചുപരത്തിയാണ് താൻ തന്റെ ‘ഗുണ്ടാ’ജീവിതത്തിനു തുടക്കമിട്ടത്,
പിന്നെയിങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല, ആണുങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെന്തും തനിക്കും ചെയ്യാൻ പറ്റുമെന്ന് അവളെപ്പോഴും ത്രേസ്സ്യാകൊച്ചിനോട് പറയുമായിരുന്നു, ആ സ്നേഹനിധിയായ അച്ഛമ്മ ഏതവസരത്തിലും തന്റെ കൊച്ചുമോൾക്കു സഹായത്തിനു എത്തുകയും ചെയ്യും,
“അവളെന്നാ ചെയ്താലും, അവളുടെ ഭാഗത്തൊരു ന്യായം കാണും കൊച്ചേ ..” തെസ്സ്യാമ്മ തനി കോട്ടയം ചുവയിൽ ലിസിയെ ചീത്ത പറയാൻ വരുന്ന എല്ലാവരോടും കൊച്ചുമോളെ ചേർത്തുനിർത്തി എപ്പഴും പറയും,
ആ അച്ഛമ്മയിൽനിന്നു മുതലാണ് തനിക്കു സ്ത്രീകളോട് ഇത്ര ബഹുമാനവും സ്നേഹവും തോന്നി തുടങ്ങിയതെന്ന് ലിസ്സി ഓർത്തു, ആ സ്നേഹം, അതിനു പകരം വെക്കാൻ മറ്റൊന്നിനും ഒരിക്കലും സാധിക്കില്ല,
കാര്യകാര്യങ്ങളുടെ തിരിച്ചറിവ് കിട്ടിയ പ്രായം തൊട്ടേ തന്റെ എന്ത് കാര്യവും ലിസ്സി സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തിരുന്നത്,
അഭിപ്രായത്തിനായി തെസ്സ്യാമ്മയോടു മാത്രം ചോദിക്കും
യവനിക (ലെസ്ബിയൻ ) 1
Posted by