പിന്നെ ആകെ രണ്ടു മാസമേ ക്ലാസ് ഉണ്ടായിരുന്നുള്ളു,
പരീക്ഷ തിരക്കുകാരണം എനിക്ക് സൂസനുമായി പിന്നെയും ഒന്ന് കൂടാൻ ടൈം കിട്ടിയില്ല
അവസാന പരീക്ഷയും കഴിഞ്ഞു ഞാൻ ഓടിപിടിച്ചു സൂസന്റെ വീട്ടിലെത്തി
പക്ഷെ എന്നെ അവിടെ സ്വീകരിച്ചത് പൂട്ടിയിട്ട വീടായിരുന്നു,
ഞാൻ നിരാശയോടെ തിരിച്ചുവന്നു അമ്മയോട് കാര്യം തിരക്കി
“ഓ അവര് ഇന്നലെ രാത്രിയേ പോയല്ലോടി, അലക്സാച്ചായനു ബോംബെയിലേക്ക് സ്ഥലം മാറ്റം കിട്ടി, അവരിന്നലെ വന്നിരുന്നു, ആ സൂസൻ കൊച്ചു നിന്നെ ഒരുപാട് തിരഞ്ഞതാ, അന്നേരം അപ്പനും മക്കളും കൂടെ സിനിമയ്ക്ക് പോയേക്കല്ലായിരുന്നോ .?”
ഞാൻ എന്ത് പറയണമെന്നറിയാതെ കുഴങ്ങി,
സൂസൻ എന്നെ വിട്ടു പോയത് എനിയ്ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, ഞാൻ മെല്ലെ ഒന്നും മിണ്ടാതെ എന്റെ റൂമിലേയ്ക്ക് പോയി കുറെ നേരം കരഞ്ഞു…
എനിക്ക് എന്തെല്ലാമോ നഷ്ടപെട്ട ഒരു അവസ്ഥയായിരുന്നു
പോയതിന്റെ നാലാം നാൾ സൂസൻ എന്നെ ഫോൺ വിളിച്ചു ഞങ്ങൾ കുറെ നേരം സംസാരിച്ചു, പിന്നെ ആഴ്ചയിൽ ആഴ്ചയിൽ ആ വിളി എന്നും വന്നുകൊണ്ടേ ഇരുന്നു
ആയിടക്കാണ് എന്റെ പ്ലസ്ടു റിസൾട്ട് വന്നത് തൊണ്ണൂറ്റിയൊന്നു ശതമാനത്തോടെ ഞാൻ പ്ലസ്ടു പാസ്സായി, സൂസൻ പോയ വിടവ് എന്റെ ജീവിതത്തിൽ മെല്ലെമെല്ലെ മാഞ്ഞുകൊണ്ടിരുന്നു
ഞാൻ ഭാവിയെ കുറിച്ച് വാചാലമായി
പ്ലസ്ടുവിൽ സയൻസ് വിഷയത്തിൽ ഉയർന്ന മാർക്കോടെ പാസ്സായ തനിക്കപ്പോഴാണ് മെഡിസിന് ചേരണമെന്ന് പൂതി കയറിയത്, പക്ഷേ എൻട്രൻസ് പരീക്ഷയിൽ വിചാരിച്ചത്ര റാങ്ക് നേടാൻ സാധിക്കാത്തതിനാൽ കേരളത്തിൽ മെഡിസിന് ചേരാൻ ബുദ്ധിമുട്ടാണെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു, അങ്ങനെ പാലക്കാടുള്ള ഒരു കോളേജിൽ അരക്കോടിരൂപയോളം തലവരിപ്പണം നൽകിയാൽ ഒരു സീറ്റ് ഏകദേശം ഉറപ്പായപ്പോഴാണ് ഷോണിൻ അച്ചായൻ തന്റെ പള്ളിവഴിയിലുള്ള സ്വാധീനം ഉപയോഗിച്ച് അതിന്റെ പകുതിയിലും താഴേ പൈസയ്ക്ക് എനിക്ക് ബാംഗ്ലൂരിൽ പേരുകേട്ട ഒരു കോളേജിൽ സീറ്റു ഉറപ്പിച്ചു തന്നത്., വീടുവിട്ടു തനിക്കു പോവാൻ ഒട്ടും താല്പര്യമില്ലായിരുന്നെങ്കിലും വേറെ വഴിയില്ലായിരുന്നു, പാലക്കാടിനെക്കാളും എന്തുകൊണ്ടും നല്ലതു ബാംഗ്ലൂരാണെന്നു എന്റെ അപ്പനും തോന്നി
യവനിക (ലെസ്ബിയൻ ) 1
Posted by