അവിടാവുമ്പോൾ എന്റെ കാര്യങ്ങൾ നേരിട്ട് ശ്രെദ്ധിക്കാൻ സനീഷേട്ടനും ഉണ്ടല്ലോ, അങ്ങനെയാണ്, ലിസിയെന്ന ഈ ഞാൻ ഈ ബാംഗ്ളൂരെന്ന മഹാനഗരത്തിൽ എത്തിപ്പെട്ടത്, ആകെ ഉണ്ടായ വിഷമം എന്റെ ത്രേസ്സ്യ കൊച്ചിനെ വിട്ടുപിരിയുന്നതായിരുന്നു…
അങ്ങനെ ഒരു ശനിയാഴ്ച അപ്പന്റെയും അമ്മയുടയും കൂടെ ലിസ്സി ബാംഗ്ലൂർക്കു ട്രെയിൻ കയറി, സനീഷേട്ടൻ അവിടെ കോളേജിലുള്ള കാര്യങ്ങളെല്ലാം ശെരിയാക്കിയതുകൊണ്ടു തിങ്കളാഴ്ച തുടങ്ങുന്ന ക്ലാസ്സിലേക്കാണ് ഞാനും കുടുംബവും പോകുന്നത്,
ചേട്ടന് അന്ന് കോളേജിൽ പരീക്ഷയായതുകൊണ്ടു ഒപ്പം കൂടിയില്ല, അങ്ങോട്ടേക്കുള്ള ട്രെയിൻ അപ്പൻ നേരത്തെ ബുക്കുചെയ്തിരുന്നു ,
ഞാൻ കേറിയ ബോഗിയിൽ എനിക്ക് നേരെ എതിർവശത്തായി ബാംഗ്ലൂരിൽ തന്നെയുള്ള ഏതോ കോളേജിലെ പിള്ളേരാണെന്നു തോന്നുന്നു രണ്ടു ആൺപിള്ളേരും ഇരുന്നിരുന്നു,
ട്രെയിൻ ഷൊർണുർ കഴിഞ്ഞപ്പോൾ മൂത്രമൊഴിക്കാനായി അമ്മയ്ക്ക് ഒടുക്കത്തെ ശങ്ക, ലോവർ ബർത്തിൽ ജനലിനോട് ചേർന്ന് ഒരു നോവലും വായിച്ചു കൊണ്ടിരുന്ന എന്നെ അമ്മ വിളിച്ചെങ്കിലും മടികാരണം ഞാൻ വരുന്നില്ലെന്ന് പറഞ്ഞു,
പിന്നെ ചുമ്മാ ചൊറിയും കുത്തിയിരുന്ന എന്റെ അപ്പനേം കൂട്ടി ‘അമ്മ എഴുന്നേറ്റു പോയി, ഇത്ര നേരം ശ്വാസം മുട്ടി നിന്ന ആ ആൺപിള്ളേരിൽ ഒരുവൻ വേഗം ജനലിനോട് എനിക്കെതിരായി നിരങ്ങി നീങ്ങിയിരുന്നു, അവൻ ഒന്ന് രണ്ടു തവണ എന്നെ നോക്കി മുരടനക്കി,
സഹികെട്ടപ്പോൾ , വായിച്ചിരുന്ന ബുക്കിൽ നിന്ന് മെല്ലെ തലപൊക്കി, ഞാനവനെ നോക്കി, അവൻ എന്നെ നോക്കി വെറുതെ പൊട്ടനെപോലെ ചിരിച്ചു
എന്തെ എന്ന ഭാവത്തിൽ പുരികം വളച്ചു ദേഷ്യവും താല്പര്യവുമില്ലാത്ത ഭാവത്തിൽ ഞാനവനെ നോക്കി
“ഹായ് ഞാൻ സണ്ണി, ബാംഗ്ലൂരിൽ എൻജിനീയറിങ് പഠിക്കുന്നു, കുട്ടി അവിടെ പഠിക്കാണോ..” അയാൾ മുഖത്തൊരു ചിരിയും വരുത്തി ചോദിച്ചു
ഞാൻ താല്പര്യമില്ലാത്തപോലെ അവന്റെ മുഖത്തുനിന്നും നോട്ടം പിൻവലിച്ചു എന്റെ നോവൽ വായന തുടങ്ങി
എനിക്കിപ്പോൾ ഏതു പുരുഷനെ കണ്ടാലും സാജനെയാണ് ഓര്മവരുന്നത് ,അവനോടുള്ള വെറുപ്പ് അറിയാതെ എനിയ്ക്ക് മൊത്തം പുരുഷവർഗത്തോടും പടരുന്നതായി ലിസ്സി തിരിച്ചറിഞ്ഞു
ഇളിഭ്യനായ അവൻ പിന്നെ ഒന്നും മിണ്ടാതെ അവന്റെ കൂട്ടുകാരന്റെ അടുത്തേയ്ക്കു നീങ്ങിയിരുന്നു
യവനിക (ലെസ്ബിയൻ ) 1
Posted by