“എന്തിയേ ത്രേസ്സ്യാക്കൊച്ചേ അതല്ലേ അതിന്റെ ശെരിയെന്ന..” ഒരു ചോദ്യവും, അതിൽ ത്രേസ്സ്യാ കൊച്ചു ഫ്ലാറ്റ്, പിന്നെ അതിൽ ആർക്കും ഒരു അഭിപ്രായവും ഉണ്ടാവില്ല, ഉണ്ടായിട്ടും കാര്യവുമില്ല.!
പ്ലസ്വണ്ണിനു ചങ്ങനാശ്ശേരിയിൽ തന്നെയുള്ള ഒരു വലിയ സ്കൂളിലാണ് അപ്പച്ചൻ തന്നെ ചേർത്തത്, ഒരു മിലിറ്ററി ചിട്ടയിലും പള്ളിയുടെ നേരിട്ട് നിയന്ത്രണത്തിലുമുണ്ടായിരുന്ന ആ സ്കൂളിലെ ജീവിതം ലിസിയ്ക്ക് എന്നും ഒരു പേടി സ്വപ്നമായിരുന്നു ,
ക്ലാസ്സിൽ പോവുന്നത് തന്നെ അപ്പന്റെയും അമ്മയുടെയും നിർബന്ധം സഹിക്കവയ്യാതെയാണ്, പഠിക്കാൻ നല്ല മിടുക്കിയായതു കൊണ്ട് സ്കൂളിലെ ടീച്ചർമാർക്കും, ടീച്ചർമാരായ അച്ചന്മാർക്കും, സിസ്റ്റർമാർക്കും തന്നെ വലിയ കാര്യമാണ്,
പഠനത്തിന്റെ കാര്യത്തിൽ തന്നെ വെട്ടാൻ ആരുമില്ല എന്ന അഹങ്കാരവും ലിസ്സിയെ ഒരു തന്റേടിയാക്കി മാറ്റിയിരുന്നു, കൂടാതെ അപ്പന്റെ പണത്തിന്റെയും, സ്വാധീനത്തിന്റെയും പിന്തുണ വേറെ, അങ്ങനെ ആദ്യം വെറുത്ത സ്കൂൾ ജീവിതം തനിക്കൊരു ലഹരിയായി മാറിത്തുടങ്ങിയ സമയത്താണ്,
തന്റെ ക്ലാസ്സിലെയ്ക്കും , ജീവിതത്തിലേയ്ക്കും സാജനും, അവന്റെ ഇരട്ട സഹോദരി സൂസനും വരുന്നത്, പോലീസിൽ അസിസ്റ്റന്റ് സൂപ്രണ്ടായ അലക്സങ്കളുടേയും, യമുനാന്റിയുടെയും മക്കൾ, ഞങ്ങളുടെ ഫാമിലി ഫ്രണ്ട്സ് കൂടിയായ അവരുമായി ഞാൻ പെട്ടെന്ന് അടുത്തു,
പഠിക്കാൻ സാജൻ എന്നെക്കാളും മിടുക്കനായിരുന്നു, കുത്തിയിരുന്നൊന്നും അവൻ പഠിക്കില്ല, പക്ഷേ അസാമാന്യ ബുദ്ധിയായിരുന്നു, സൂസൻ മറുപുറത്തു ഒരു ആവറേജ് സ്റ്റുഡന്റായിരുന്നു, അവളപ്പോഴും കഥകളുടെയും, സ്വപ്നജീവികളുടെയും ഒരു മായാലോകത്തായിരുന്നു, ശരിക്കും ഒരു പൊട്ടി, ആ തോന്നൽ പിന്നീട് തെറ്റാണെന്നു അവളെനിക്ക് തെളിയിച്ചു തന്നിരുന്നു.,
പക്ഷെ സാജന്റെ വരവോടെ എന്റെ ക്ലാസിലെ പഠനത്തിലെയും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിസ്ലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തി , പഠിക്കാൻ അതിസമര്ഥനായ അവൻ ആൾക്കാരെ കൈയിലിടുക്കുന്നതിൽ അതിലും സമർത്ഥനായിരുന്നു,
അവന്റെ സംസാരത്തിനു തന്നെ ഒരു പ്രത്യേക ഈണമാണ്,
എനിക്ക് അവനോടു പെട്ടെന്ന് തന്നെ ദേഷ്യവും വൈരാഗ്യവും കുമിഞ്ഞു കൂടി, അവനെ എങ്ങനെയും തോല്പിക്കണമെന്നതു മാത്രമായി എന്റെ ചിന്ത,
കാണാൻ സുന്ദരനായിരുന്നു അവനെക്കുറിച്ചുള്ള എന്റെ ചിന്തകൾ പെട്ടെന്നെപ്പോഴാണ് അനുരാഗത്തിലേക്കു വഴിമാറിയതെന്ന് തനിക്കു ഇപ്പോഴും അറിയില്ല,
ഓരോ അവസരങ്ങളും അവന്റെ ഒപ്പം ചിലവാക്കാൻ
യവനിക (ലെസ്ബിയൻ ) 1
Posted by