താൻ മനപ്പൂർവം ശ്രെമിച്ചുകൊണ്ടേയിരുന്നു അതിനു ഞാൻ കണ്ട ഏറ്റവും എളുപ്പ മാർഗമായിരുന്നു സൂസൻ,
എന്റെ സ്വഭാവവും സൂസന്റെയും രണ്ടു തലയ്ക്കായിരുന്നു, തികച്ചും രണ്ടു രീതികൾ രണ്ടു ചിന്തകൾ, അവളുടെ ഓരോ വട്ടൻ ആശയങ്ങളും ചിന്താഗതികളും, എന്നെ എപ്പോഴും ആദ്യമെല്ലാം ഭ്രാന്തുപിടിപ്പിച്ചിരുന്നു, പക്ഷെ ഇവളുടെ സാമീഭ്യം എനിക്ക് അനിവാര്യമായിരുന്നു,
എന്നെ മറ്റെന്തിനേക്കാളുമേറെ അത്ഭുതപ്പെടുത്തിയിരുന്നത് അവളുടെ എന്നൊടുള്ള സമീപനമായിരുന്നു എന്തിനുമേതിനും വളരെ തീവ്രമായ വൈകാരികത നൽകുന്നതായിരുന്നു സൂസന്റെ സ്വഭാവം, ഒരു ചെറിയ കാര്യവും അവൾ വളരെ ആസ്വദിച്ചാണ് ചെയ്തിരുന്നത്,
ജീവിതത്തെ അവൾ വളരെ ആർത്തിയോടെയും പ്രസരിപ്പോടെയാണ് നേരിട്ടിരുന്നത് ,മെല്ലെമെല്ലെയെങ്കിലും അവളുടെ ആ അടങ്ങാത്ത തീവ്രത എന്നെയും ആകർഷിച്ചുകൊണ്ടിരുന്നു,
അവൾ പെട്ടെന്ന് സന്തോഷമോ, സങ്കടമോ ഉണ്ടായാൽ എന്നെ കെട്ടിപിടിച്ചെ അത് പറഞ്ഞിരുന്നുള്ളു, എനിക്ക് ആദ്യമൊക്കെ അത് വളരെ ഈർഷ നൽകിയിരുന്നു
പക്ഷേ അവളുടെ നിഷ്കളങ്ക സ്നേഹം എന്നെ വല്ലാതെ കീഴ്പെടുത്തികൊണ്ടിരുന്നു, ഞാനതു മെല്ലെ മെല്ലെ സത്യത്തിൽ ആസ്വദിക്കാൻ കൂടെ തുടങ്ങി, ഞാൻ പിന്നെ പിന്നെ സാജനുവേണ്ടി മാത്രമല്ലാതെ അവളുടെ കൂടെ കൂടാൻ തുടങ്ങി,
അവൾ മെല്ലെ മെല്ലെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി തുടങ്ങിയിരുന്നു, ഞാൻപോലും അറിയാതെ , എന്റെ ജീവിതത്തിലെ ആദ്യത്തെ കൂട്ടുകാരി.!
പക്ഷെ സാജനോടുള്ള എന്റെ സ്നേഹത്തിനു കുറവൊന്നും സംഭവിച്ചിരുന്നില്ല, അവനോടു ഞാൻ കഴിയാവുന്ന സമയത്തെല്ലാം സംസാരിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു, സൂസൻ കൂടെയുള്ളപ്പോഴും അല്ലാതെയുമൊക്കെ,
പക്ഷെ സൂസൻ ഉണ്ടാവുമ്പോൾ ഞാൻ അധികം സാജനോട് അടുക്കാൻ ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം, അവളുടെ ചില പെരുമാറ്റങ്ങൾ ഞാനവനോട് അടുക്കുന്നത് ഇഷ്ട്ടമ്മല്ല എന്ന് എനിക്ക് തോന്നിച്ചിരുന്നു, ഒരു സ്നേഹ നിധിയായ കൂടെപ്പിറപ്പിന്റെ കരുതലായെ എനിക്കതു തോന്നിയിരുന്നുള്ളു,
എനിക്കും ഉണ്ടേ ഒരു ചേട്ടായി,
കണ്ടാൽ കീരിയും പാമ്പുമാണ്, ഇവരുടെ ഈ സ്നേഹവും, സൂസന്റെ കരുതലും ശെരിയ്ക്കും എന്നെ അത്ബുധപെടുത്തി, സൂസൻ കാണാതെയൊക്കെ ഞാൻ സാജനുമായി അടുക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു, പക്ഷെ എന്റെ ശ്രമങ്ങൾ അത്രകണ്ടങ്ങു വിജയിച്ചിരുന്നില്ല എന്നതാണ് സത്യം,
എപ്പോഴും സൂസൻ കൂടെയുണ്ടാവും അതല്ലേൽ
യവനിക (ലെസ്ബിയൻ ) 1
Posted by