ഞങളുടെ ആരുടെയെങ്കിലും മാതാപിതാക്കൾ ,
, അങ്ങനെ പാടുപെട്ടിരുന്ന സമയത്താണ് ലോട്ടറി അടിച്ചപോലെ സ്കൂളിൽനിന്ന് ചെന്നൈയിലേക്ക് ഞങ്ങളുടെ സ്കൂൾ ശൃംഖലയുടെ ഭാഗമായുള്ള ഇന്റെർസ്കൂൾ കോംപെറ്റീഷൻ വന്നത്,
ക്വിസ് മത്സരത്തിനായി തിരഞ്ഞെടുത്തത് എന്നെയും സാജനെയും ആയിരുന്നു, എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി,
ഞങ്ങടെ കൂടെ സൂസനും കൂടി അവളുടെ വക ഒരു ക്ലെയ് മോഡലും ഉണ്ടായിരുന്നു, അവളുടെ ക്ലെയ് മോഡലിങ് അസാധ്യമായിരുന്നു, അവളുടെ ആ കൈവിരലുകൾ ഏതൊരു കളിമണ്ണിനേയും മനോഹരമായ സ്കൾപ്ചറ്റർ ആക്കിയിരുന്നു, ശെരിക്കും ഒരു ദേവതയുടെ കരവിരുതുള്ള കൈവിരലുകൾ,
അങ്ങനെ ഞാനും സാജനും, സൂസനും പിന്നെ സ്കൂളിൽ നിന്ന് ഏകദേശം ഇരുപത്താറോളം വിദ്യാർത്ഥികളും, രണ്ടു അച്ചന്മാരും രണ്ടു ടീച്ചര്മാരടങ്ങുന്ന സംഘം ചെന്നൈയിലേക്ക് തിരിച്ചു, ഒരു ലക്ഷ്വറി ബസ്സിലായിരുന്നു ഞങ്ങളുടെ യാത്ര, എപ്പത്തെപ്പോലും തന്നെ എന്റെ കൂടെ ഇരുന്നത് സൂസനാണ്, അവളെന്നെ ഓരോ കാര്യങ്ങൾ പറഞ്ഞു എപ്പഴും അവളുടെ അടുക്കൽ തന്നെ പിടിച്ചിരുത്തികൊണ്ടേ ഇരുന്നു, ഇരുപ്പത്താറു പേരിൽ ഞാനും സൂസനുമടക്കം ആകെ നാല് പെൺകുട്ടികളെ ഉണ്ടായിരുന്നുള്ളു, അതിനാൽ ടീച്ചർമാരുടെ ഒരു പ്രത്യേക ശ്രദ്ധ ഞങ്ങളിലുണ്ടായിരുന്നു എന്നതും, എപ്പഴും സൂസന്റെ സമീപനവും എനിക്ക് സാജനോട് അടുക്കുന്നത് എന്നെ തടഞ്ഞുകൊണ്ടേ ഇരുന്നു, ഞങ്ങൾ രാത്രിയാണ് ചെന്നൈയിലേക്കുള്ള യാത്ര തുടങ്ങിയത്, രാത്രിയുള്ള ഉറക്കം ബസ്സിലാക്കം എന്നതായിരുന്നു കൂടെവന്ന ഫെർണാണ്ടസ് അച്ഛന്റെ ഭാഷ്യം, ഒരു ദിവസത്തെ മുറി വാടക ലാഭിക്കാനുള്ള കുരുട്ടു ബുദ്ധികളെ.!
ഞാനാദ്യമായാണ് സൂസന്റെയും സാജനെയും കൂടെ ഞങ്ങടെ വീട്ടിലും, സ്കൂളിലുമല്ലാതെ സഞ്ചരിക്കുന്നത്, അവന്റെ സമീപനം എന്നെ എപ്പോഴും ഉത്സാഹവതിയാക്കികൊണ്ടേ ഇരുന്നു,
വണ്ടി കോയമ്പത്തൂർ കഴിഞ്ഞപ്പോൾ അടുത്തുകണ്ട ഒരു ഹോട്ടലിലേക്ക് കയറ്റി, രാത്രിഭക്ഷണം കഴിക്കാനായി ഞങ്ങളെല്ലാവരും ഇറങ്ങി, അന്നമ്മ ടീച്ചർ ഞങ്ങളുടെ എണ്ണമെടുത്തതിന് ശേഷം ഹോട്ടലിലേക്ക് കയറ്റി, കൂട്ടം തെറ്റി പോവാതിരിക്കാൻ എപ്പോഴും കൂടെ തന്നെ നടക്കണമെന്ന് ചട്ടവും കെട്ടി, ഞങ്ങളെ നാല് പെൺപിള്ളേരെ സംരക്ഷിക്കാനായി ബാക്കിയുള്ള ഇരുപത്തിരണ്ടു ആണുങ്ങളെ ചട്ടവും കെട്ടി.!
എന്താ കഥ കുറുക്കന്റെ കയ്യിൽ താക്കോലു കൊടുത്തതും പോരാ, അതിനെ നോക്കി വേണം തിന്നാനെന്ന് പറയുന്ന പോലെ എനിക്ക് തോന്നി,..” ലിസ്സി മെല്ലെയൊന്നു ചിരിച്ചു
“എന്നതാടി ഇത്ര ഇളിക്കാൻ,..” സൂസന്റെ വക ചോദ്യം കേട്ട് ലിസ്സിയവളെ നോക്കി
യവനിക (ലെസ്ബിയൻ ) 1
Posted by