ലിസ്സിയുടെ കരസ്പർശം സൂസന് എന്തെല്ലാമോ വികാരങ്ങൾ പിന്നെയും കൊടുത്തുകൊണ്ടിരുന്നു,
അവൾ മെല്ലെ ലിസിയുടെ കരവലയത്തിൽ നിന്ന് സ്വയം ഭേധിച്ചുകൊണ്ടു കണ്ണുകൾ തുടച്ചു,
സ്വതവേ സുന്ദരിയായ സൂസന്റെ കവിളും കണ്ണുകളും കരച്ചിൽ കാരണം ചുവന്നു തുടുത്തതു ലിസ്സി ശ്രെദ്ധിച്ചു
” എന്നതാ ശെരിയ്ക്കും സംഭവിച്ചേ,…” ലിസ്സി സൂസന്റെ കരച്ചിൽ തെല്ലൊന്നടങ്ങിയപ്പോ ചോദിച്ചു
സൂസൻ പിന്നെയും തന്റെ കരച്ചിലടക്കാൻ പാടുപെടുന്നതിനിടയിൽ പറഞ്ഞു,
“ഇപ്പോഴത് പറയാനുള്ള സന്ദർഭമല്ല, ഞാൻ പറയാം, എല്ലാം വിശദമായി..” സൂസൻ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു
ലിസ്സി പിന്നെ കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല, അവൾ സൂസനെയും വലിച്ചുകൊണ്ടു ഹോട്ടെലിനകത്തേയ്ക്കു പോയി,
ലിസ്സി തന്നെ സൂസന്റെ മുഖവും കൈയും കഴുകി,
ലിസിയ്ക്ക് സൂസനോട് പണ്ടത്തേക്കാളും പതിന്മടങ്ങു സ്നേഹം ഉള്ളതായി തോന്നി,
അവളുടെ ഈ നിഷ്കളങ്കതയും, സൗന്ദര്യവും തന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുന്നതായി ലിസ്സി തിരിച്ചറിഞ്ഞു
അവർ ഹോട്ടലിൽ ഇരുവശമായിരുന്നു ഭക്ഷണം കഴിച്ചു,
പലപ്പോഴും സൂസൻ ഭക്ഷണം കഴിക്കാൻ വിസ്സമ്മതിച്ചപ്പോൾ ലിസ്സി തന്നേ ആ ചപ്പാത്തിയും കറിയും നുള്ളി കറിയിൽ മുക്കി സൂസന്റെ വായിലേക്ക് വെച്ച് കൊടുത്തു അവളെ ഊട്ടി,
നിറകണ്ണുകളോടെ സൂസൻ ലിസിയുടെ കൈകളിൽ നിന്ന് അത് വാങ്ങി കഴിച്ചു, ചിലസമയങ്ങളിൽ ഭക്ഷണം നൽകുമ്പോൾ സൂസന്റെ പല്ലിലും നാവിലും തന്റെ കൈവിരലുകൾ തട്ടുബോൾ തന്റെ ശരീരത്തിലൂടെ ഒരു വൈധ്യുതി പ്രവാഹം പോവുന്നതുപോലെ ലിസ്സിയ്ക്കനുഭവപ്പെട്ടു, പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തെക്കെയോ മാറ്റങ്ങൾ തന്റെ ശരീരത്തിൽ സംഭവിക്കുന്നതായി ലിസ്സി ഞെട്ടലോടെ തിരിച്ചറിഞ്ഞു,
സൂസനു വാരിക്കൊടുത്തതിന് ശേഷം ലിസ്സിത്തന്നെ അവളെയും പിടിച്ചുകൊണ്ടു കൈകഴുകാനായി പോയി, കൈ കഴുകി തിരിച്ചിറങ്ങിയപ്പോൾ, വാതിൽക്കൽ സാജൻ.!
ലിസിയെ നോക്കി ഒന്ന് പുഞ്ചിരിച്ചതിനു ശേഷം സാജൻ സൂസിയെ നോക്കി, ലിസിയ്ക്ക് ആ ചിരി തന്റെ ശരീരത്തിൽ ആണി അടിച്ചിറക്കുന്ന ഒരു പ്രതീതി നൽകി