നേർവഴി-2

Posted by

അവൾ:വളരെ നന്ദി ഉണ്ട് ഇക്ക,ഇങ്ങളെ പടച്ചോൻ കാത്തുരക്ഷിക്കും.

ഞാൻ:തനിക്ക് ഒരു കാര്യം അറിയാമോ തന്നെ അയാൾ ഇവിടെ എനിക്ക് കൂട്ടികൊടുക്കാൻ കൊണ്ടുവന്നതാണ്.

അവൾ:എനിക്ക് മനസ്സിലായി.

ഞാൻ:എങ്ങനെ?

അവൾ:നിങ്ങൾ സംസാരിക്കുന്നത് പുറത്ത് വരെ കേൾക്കാമായിരുന്നു.

ഞാൻ:അതാണോ നീ എന്നെ ആദ്യം കണ്ടപ്പോൾ പേടിച്ച് വിറച്ച് നിന്നത്?

അവൾ:അതെ

ഞാൻ:ഉം എന്നിട്ട് ഇപ്പോൾ എന്ത് തോന്നുന്നു,നീ വിചാരിച്ച അത്ര ചെറ്റ അല്ല ഞാൻ എന്നോ?

അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

അവൾ:ഇങ്ങളോട് സംസാരിച്ചപ്പോൾ മനസ്സിലായി നല്ല മനുഷ്യൻ ആണെന്ന്.

ഞാൻ:ഉം അത്രക്ക് നല്ല മനുഷ്യൻ ഒന്നും അല്ല,പിന്നെ ഒരു പെണ്ണിന്റയും സമ്മതം ഇല്ലാതെ അവൾടെ ദേഹത്ത് തൊടില്ലെന്നേ ഉള്ളൂ…

അവൾ:അതും ഒരു നല്ല സ്വഭാവം അല്ലേ?

ഞാൻ:ആ അതൊന്നും എനിക്കറിയില്ല,ചിലപ്പോൾ ആയിരിക്കാം,നീ രാത്രിയിൽ എന്ത് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്?വീട്ടിൽ തിരക്കില്ലെ നിന്നെ?ഇപ്പോൾ തന്നെ 9മണി ആകുന്നു…

ഇപ്പോൾ അവളുടെ മുഖത്ത് നിന്ന് ആ ഭയവും, സങ്കടം നിഴലിച്ച ഭാവം മാറിയിരുന്നു.പകരം അവൾ എന്നോട് സാധാരണ രീതിയിൽ സംസാരിച്ചു തുടങ്ങി.ആ മുഖത്ത് വരുന്ന ഒരു ചെറുപുഞ്ചിരി പോലും അതിനെ എത്ര മാത്രം ആകർഷണം ഉള്ളതാക്കുന്നു എന്നാണ് ഞാൻ അപ്പോൾ ആലോചിച്ചത്…

അവൾ:അടുത്തുള്ള കൂട്ടുകാരിയുടെ അച്ഛൻ കുറച്ചു പണം കടമായി തരാം അത് വാങ്ങാൻ പോകുവാണെന്ന് പറഞ്ഞു,വീട്ടിൽ തിരക്കും…

Leave a Reply

Your email address will not be published. Required fields are marked *