അവളോട് ഇതു പറഞ്ഞ് ഞാന്‍ കാര്‍ അതി വേഗത്തില്‍ മുന്നോട്ടെടുത്തു. ഞങ്ങള്‍ വന്ന വഴിയിലേക്ക് കയറാന്‍ നന്നേ ബുദ്ധിമുട്ടി. ആ വഴിയിലൂടെ എന്റെ ഹോണ്ടാ സിറ്റി ശരിക്കും ഓഫ് റോഡറാകുകയായിരുന്നു. സസ്പെന്‍ഷനില്‍ നിന്ന് കനത്ത അടി ഉള്ളിലേക്ക് വരേ കേട്ടു തുടങ്ങി. പക്ഷേ ഞാന്‍ ലവലേശം സ്പീഡ് കുറച്ചില്ല. വളരേ കഷ്ടപ്പെട്ട് ഞങ്ങള്‍ റോഡിലെത്തി. പോലീസ്സ് ജീപ്പ് വളരേ പുറകിലാണെന്ന് മനസ്സിലാക്കിയ ഞാന്‍ കുറച്ച് സമാദാനത്തോടെ കാറ് പറ പറപ്പിച്ചു.
സ്നേഹയുടെ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് ഞാന്‍ വണ്ടി വേഗം കുറക്കാതെ തന്നെ കയറ്റി. ഫ്ലാറ്റെത്തിയപ്പോള്‍ അവള്‍ക്കാശ്വാസമായി.
“..ആദീ…ഇന്നിവിടെ കിടക്കാം…നാളേ രാവിലേ പോയാല്‍ പോരേ…”. സ്നേഹ അഭിപ്രായം പറഞ്ഞു.
“…ഇല്ലാ…പോകണം….”.
അവളുടെ മറുപടി കേഴ്ക്കാന്‍ നിക്കാതെ ഞാന്‍ കാര്‍ ഫ്ലാറ്റിന്റെ പുറത്തേക്ക് സ്പീഡില്‍ ഓടിച്ചു. നഗര വീഥിയില്‍ കാര്‍ കിടന്ന് നൂറ്റിയബതില്‍ പായുബോഴും ഞാന്‍ പുറകില്‍ പോലീസ്സുണ്ടോ എന്നു നോക്കുന്നുണ്ടായിരുന്നു. നഗരത്തില്‍ ബോംബ് ഭീഷണി ഉള്ളതിനാല്‍ അസ്വാഭാവികമായി എതു വണ്ടി കണ്ടാലും പോലീസ്സ് പരിശോദിക്കുന്ന സമയമായിരുന്നു. കുറച്ച് ദൂരം പോയി കഴിഞ്ഞപ്പോള്‍ ഒരു ആശ്വാസം തോന്നി. ഞാന്‍ വണ്ടിയുടെ സ്പീഡ് കുറച്ചു.
ആ സമയത്താണ് ഫോണടിച്ചത്. സ്നേഹയായിരുന്നു മറുതലക്കല്‍.
“..ആദി കുഴപ്പം വല്ലതുണ്ടോ….”.
“..ഇല്ല സ്നേഹ…ഞാന്‍ സേഫാണ്…നീ നല്ല ഒരു കുളി പാസ്സാക്കി നല്ല ഉറക്കം ഉറങ്ങൂ…”.
“..ഉം…”.
“..ഗുഡ് നൈറ്റ്..സ്നേഹാ…”
“..ഗുഡ് നൈറ്റ്…”.
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
ആ നഗര വീഥിയിലൂടെ ചെറു ആശ്വാസത്താല്‍ ഞാന്‍ കാറോടിച്ചു. പാതിരാത്രിയായാലും ഉറങ്ങാത്ത നഗരം ഒരു കന്യകയേ പോലെ ഉറ്റു നോക്കി. ആക്സലേറ്ററില്‍ കാല്‍ ആഞ്ഞമര്‍ത്തികൊണ്ട് അന്തരീക്ഷവായുവിനെ പീളര്‍ത്തി നെക്ലെസ്സ് റോഡിലെത്തി. ഹുസ്സെന്‍ സാഗര്‍ തടാകത്തെ ചുറ്റിയുള്ള റോഡിലെ വഴിവിളക്കുകള്‍ അതിനെ നെക്ലെസ്സ് ചാര്‍ത്തികിടക്കുന്ന കാഴ്ച്ച മനോഹരമായി കാണാവുന്ന ഭാഗത്ത് കാര്‍ നിര്‍ത്തി ഇറങ്ങി.
ജീന്‍സ്സിന്റെ പോകറ്റില്‍ നിന്ന് ഗോള്‍ഡ് കിങ്ങ്സ്സ് സിഗ്ഗററ്റെടുത്ത് കത്തിച്ചു. പുക ചുരുളുകള്‍ മൂടികിടക്കുന്ന മഞ്ഞിനെ പ്രകാശിപ്പിച്ചു. ഈ സ്ഥലം ഞാന്‍ വളരെയേറേ ഇഷ്ടപ്പെടുന്നു. ഇവിടെ വരുബോഴൊക്കെ എന്നെ വിട്ട് ഇഹലോകത്തേക്ക് മറഞ്ഞ അമ്മയെ ഓര്‍മ്മ വരും. ഈയിടെയായി ജോലിഭാരത്താല്‍ ഞാനിപ്പോള്‍ അമ്മയെ ഓര്‍ക്കാറില്ലെന്ന സത്യം മനസ്സില്‍ തേട്ടി വന്നു. പോരാത്തതിന് കള്ളുകുടിയും.