എന്നെ നന്മയുടെ പാതയിലൂടെ നടത്തി, നല്ലത് മാത്രം കാണിച്ച്, നല്ലത് മാത്രം ചിന്തിക്കാന്‍ പഠിപ്പിച്ച് തന്ന എന്റെ അമ്മ.
അമ്മയുടെ മരണശേഷമാണല്ലോ അമ്മ എന്ന മഹത്ത്വം ഞാന്‍ തിരിച്ചറിഞ്ഞത്. പകരം വയ്ക്കാനില്ലാത്ത ഒരേ ഒരു സത്യം.
ഈ ഹുസ്സൈന്‍ സാഗര്‍ തടാകത്തെ വര്‍ണ്ണശോഭയില്‍ കുളിച്ച് നില്‍ക്കുന്ന കാഴ്ച്ച കാണുബോള്‍ എന്നില്‍ കാര്‍ത്തിക വിളക്കിന്റെ അന്ന് മണ്‍ചിരാതില്‍ തിരി തെളീക്കുന്ന അമ്മയുടെ മുഖമാണ് ഓടിയെത്തുക. നക്ഷത്രക്കൂട്ടത്തിലെ എതോ നക്ഷത്രമായി അമ്മ എന്നെ ഇപ്പോള്‍ ഉറ്റു നോക്കുന്നുണ്ടാകുമോ. കയ്യിലുള്ള പാതി സിഗററ്റ് എറിഞ്ഞുകൊണ്ട് ഞാന്‍ ആകാശത്തിലേക്ക് നോക്കി. എത്ര നേരം നോക്കി നിന്നു എന്നറിയില്ല. സമയം വളരേ വൈകിയതിനാല്‍ ഞാന്‍ കാറില്‍ കയറി.
അമ്മയുടെ ഓര്‍മ്മകള്‍ക്ക് തിരി തെളീക്കുന്ന ആ നഗരവീഥിയിലൂടെ അതി വേഗത്തില്‍ കാറോടിച്ചു. ഉറങ്ങാന്‍ കൂട്ടാക്കാത്ത യൌവനങ്ങള്‍ ഇരു ചക്രങ്ങളില്‍ കനത്ത ശബ്‌ദ്ധത്തില്‍ എന്നെ കടന്ന് ഇരബി പാഞ്ഞ് പോകുന്നുണ്ടായിരുന്നു.
ഞാന്‍ വാച്ച് നോക്കി. സമയം മൂന്ന് മണി.
നഗര പ്രദക്ഷിണം മതിയാക്കി ഫ്ലാറ്റിലേക്ക് കാറോടിച്ചു. എന്ന് എന്തെല്ലാമായിരുന്നു ജീവിതത്തില്‍ നടന്നത്. ഒരു സിനിമാ കഥ പോലെ സംഭവങ്ങള്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്നു. അങ്ങനെ ഒരോന്നായി ആലോചിച്ച് വളവ് തിരിയുബോഴാണ് ഒരു സ്കൂട്ടി ആ കൊടും വളവില്‍ മുന്നിലേക്ക് റോങ്ങ് സൈഡിലൂടെ കയറി വന്നത്.
കാല്‍ ബ്രേക്കില്‍ ആഞ്ഞമര്‍ത്തി.കനത്ത ബ്രേക്കിങ്ങിന്റെ ശബ്‌ദ്ധം എന്നെ തന്നെ ഭയപ്പെടുത്തി. വെട്ടിച്ച് മാറാന്‍ കഴിയാതെ ആ സ്കൂട്ടി എന്റെ വണ്ടിയെ തട്ടി തെറിച്ച് വീണു. ഞാന്‍ വീണ ഭാഗത്തേക്ക് പെട്ടെന്ന് നോക്കി. അതൊരു യുവതിയായിരുന്നു. റോഡില്‍ ആരും തന്നെയില്ല. അവളെ ഉപേക്ഷിച്ച് വണ്ടിയെടുക്കുവാന്‍ തുനിഞ്ഞതും ആണ്. പക്ഷേ എവിടെ നിന്നോ ഇരുന്ന് അമ്മ എന്നോടെ അരുതേ എന്നുള്ള ഓര്‍മപ്പെടുത്തല്‍ എന്നെ പിന്തിരിപ്പിച്ചു.