“…ആദിത്യ…പോകണ്ടേ….നിന്റെ പാര്‍ട്ടിയായീട്ട് ….ചുമ്മാ കാന്റിനില്‍ ആലോചിച്ചോണ്ടിരിക്കുകയാണോ…..ലെറ്റ് ഗോ ഫോര്‍ ഫണ്‍….”.
അനിലന്‍ ആയിരുന്നു എന്റെ സുഖകരമായ ചിന്തയെ വെട്ടി മുറിച്ചത്. എനിക്ക് അവനോട് നല്ല ദ്വേഷ്യം വന്നെങ്കിലും ഞാനത് അടക്കി.
“….അനിലാ….നിങ്ങള്‍ എല്ലാവരും പബ്ബിലേക്ക് വിട്ടോ….ഞാന്‍ പിന്നാലെ എത്തിയേക്കാം..എനിക്ക് പ്രൊഡക്ഷന്‍ മാനേജരെ ഒന്ന് കാണനണം…..”.
“…വൈകരുത് കേട്ടോ….എന്തായാലും നമ്മുടെ ടീം മൊത്തമുണ്ട്……നിന്നെ ഇന്ന് പാപ്പര്‍ സ്യൂട്ടാക്കാനാ…ഞങ്ങടെ പരുപാടി…ഹഹഹഹ….”. തടിയനായ അനിലന്‍ അട്ടഹസ്സിച്ചുകൊണ്ട് ചിരിച്ചു. അവന്റെ മലയാളത്തിലുള്ള വര്‍ത്തമാനവും ചിരിയും അപ്പോള്‍ കാന്റീനിലുള്ള മറ്റു ഭാഷക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റി. ചെറിയ അമളി പറ്റിയ ഭാവത്തോടെ അവന്‍ ലിഫ്റ്റിലേക്ക് നടന്നു.
ഞാന്‍ പ്രോഡക്ഷന്‍ മാനേജരുമായുള്ള മീറ്റിങ്ങ് പെട്ടെന്ന് തീര്‍ത്ത് പുറത്തേക്കിറങ്ങി. സമയം നന്നേ വൈകീരിക്കുന്നു. പാര്‍ക്കിങ്ങ് യാഡില്‍ കിടക്കുന്ന എന്റെ ഹോണ്ടാ സിവിക്കിന്റെ അടുത്തേക്ക് നടന്നു.
ഹൈട്ടെക് സിറ്റിയില്‍ ഓഫീസ്സ് ബിള്‍ഡിങ്ങില്‍ നിന്ന് കാര്‍ ഇരമ്പിയെടുത്ത് പുറത്തേക്ക് പാഞ്ഞു. ഫ്ലാറ്റിലേക്കുള്ള വഴിലേക്ക് തിരിക്കാതെ നഗര വീഥിയിലേക്ക് കാറോടിച്ചു. ഒന്നു കുളിച്ചീട്ട് പോകാനായിരുന്നു എന്റെ പ്ലാന്‍. സമയം വൈകിയതിനാല്‍ അതു വേണ്ടെന്ന് വച്ചു.
ഞങ്ങളുടെ സ്ഥിരം പബ്ബിലെ പാര്‍ക്കിങ്ങില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഉള്ളിലേക്ക് നടന്നു. അവിടെ എന്റെ ടീമിലുള്ളവര്‍ ഇരിക്കുന്ന ടേബിളിലേക്ക് നടന്നെത്തി.