“…നമ്മുടെ ടീം മൊത്തമുണ്ടെന്ന് പറഞ്ഞീട്ട് ബാക്കി ഉള്ളവര്‍ എവിടെ…..???.
അവിടെ അനിലനും, സ്നേഹയും, പൂര്‍ണ്ണിമയും, തമിഴരസ്സും മാത്രമേ ഉണ്ടായിരുന്നുള്ളു.
“…ബാക്കി ഉള്ളവര്‍ വരാമെന്ന് പറഞ്ഞീട്ടുണ്ട്….വന്നാല്‍ ഭാഗ്യം….”. സ്നേഹയാണതിന് മറുപടി പറഞ്ഞത്.
“…ഫുഡ്…ഓര്‍ഡര്‍ ചെയ്തോ….”.
“…അത് അനിലന്‍ വന്നപ്പോഴേ ചെയ്തൂ……”.
ഞാന്‍ ചിരിച്ചുകൊണ്ട് ഓര്‍ഡര്‍ ചെയ്ത വോഡ്ക്കയും സോഡയും മിക്സ്സ് ചെയ്ത് കൂട്ടുകാര്‍ക്കായി സെര്‍വ്വ് ചെയ്തു. ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു പിന്നീടങ്ങോട്ട്. തമിഴരസ്സ് മാറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ എല്ലാവരും കേരളത്തില്‍ അടുത്തടുത്തുള്ള ജില്ലക്കാരായിരുന്നു. തമിഴരസ്സ് ഹൈദ്രാബാദിലേക്ക് അപ്പൂപ്പന്റെ കാലത്ത് കുടിയേറിയതും.
“…ഇങ്ങനെ ഇരുന്നാല്‍ മതിയോ…ലെറ്റ്സ്സ് ഡാന്‍സ്സ്….”. ഉയര്‍ന്ന് ഇരബി വരുന്ന റോക്ക് മ്യൂസ്സിക്കിന്റെ താളം പിടിച്ച് സ്നേഹ പറഞ്ഞു.
സ്നേഹക്ക് പിന്നാലെ എല്ലാവരും ഡാന്‍സ്സ് ഫ്ലോറിലേക്ക് പോയി. ഞാനവിടെ തന്നെ ഇരുന്ന് ആ മിന്നുന്ന വെളിച്ചത്തില്‍ കാഴ്ച്ചകള്‍ നോക്കിയിരുന്നു. അധികം നേരമിരിക്കാന്‍ സ്നേഹ സമ്മതിച്ചില്ല. അവള്‍ ഓടിവന്ന് എന്റെ കയ്യ് പിടിച്ച് വലിച്ച് ഡാന്‍സ്സ് ഫ്ലോറിലേക്ക് കൊണ്ടു പൊയി. ഇരബുന്ന താളത്തിനൊത്ത് ചുവടുകള്‍ വയ്ക്കാന്‍ തുടങ്ങി.പിങ്ക് ഫ്ലോയ്ഡിന്റെ വീചികള്‍ കാതില്‍ മുഴങ്ങി. അലറുന്ന താളത്തില്‍ മതിവരുവോളം ആടിയും ബാക്കി സമയം വോഡ്ക്ക നുകര്‍ന്നും ഞങ്ങള്‍ ക്ഷീണിതരായി. സ്നേഹ തളര്‍ന്ന് എന്റെ ശരീരത്തിലേക്ക് ചേന്ന് നിന്ന് ആടാന്‍ തുടങ്ങി.
പറ്റാവുന്നതിനേക്കാള്‍ കള്ളുകുടിക്കരുതെന്ന് എത്ര അവളുടെ അടുത്ത് പറഞ്ഞാലും കേഴ്ക്കില്ല. സ്നേഹ മദ്യലഹരിയില്‍ ആടിതുടങ്ങിയപ്പോള്‍ അനിലനും, തമിഴരസ്സും, പൂര്‍ണ്ണിമയും തലയില്‍ കൈവച്ചത് എതാണ്ട് ഒരേ സമയത്തായിരുന്നു. സ്നേഹ ഫിറ്റായാല്‍ എല്ലാവരും കൈയ്യൊഴിയുകയാണ് പതിവ്. കാരണം പിന്നെ അവളുടെ സ്വഭാവം പെട്ടെന്ന് ആര്‍ക്കും അത്രക്ക് ദഹിക്കില്ല.
അവളേയുംകൊണ്ട് ഞാന്‍ ടേബിളിലേക്ക് താങ്ങിപിടിച്ച് നടന്നു. കൂടെ മറ്റുള്ളവരും എത്തി. സമയം വൈകിയതിനാല്‍ എല്ലാവരും വീട്ടിലേക്ക് പോകാനുള്ള തിരക്കിലായിരുന്നു.