“..ആദിത്യാ…..നീ അവളെ ഡ്രോപ്പ് ചെയ്താ മതി….അവളുടെ വണ്ടി ഇവിടെ ഇട്ടേക്ക്…അതാ നല്ലത്…”.
ഞാന്‍ അവനെ തുറിച്ച് നോക്കി.
“…നീ ഇപ്പോള്‍ എന്നെ കാലാമാടാ….എന്നല്ലേ പറയുന്നേ ആദിത്യാ…..വേണേല്‍ ഒരു കാര്യം ചെയ്യാം അവളുടെ വണ്ടി ഞാന്‍ കൊണ്ടു പോയി നാളെ അവളുടെ പ്ലാറ്റില്‍ നിന്ന് അവളെ എടുത്തോളാം…പോരേ….”.
“…അതാ നല്ല ഐഡിയ….നിനക്കാവുബോള്‍ അവളെ ഹാന്‍ഡില്‍ ചെയ്ത് നല്ല പരിചയമാണല്ലോ…..പോരാത്തതിന് നീ പോകുന്ന വഴിയും…..”. പൂര്‍ണ്ണിമയാണ് പറഞ്ഞത്.
തമിഴരസ്സിനെ കണ്ണുകൊണ്ട് കാണിച്ച് പൂര്‍ണ്ണിമ പോകാമെന്ന് പറഞ്ഞു. ഇരുവരുടേയും വീടുകള്‍ അടുത്തടുത്തായത് കൊണ്ട് ഒരു വണ്ടിയിലാണ് വരവും പോക്കും. പോരാത്തതിന് സമയവും വളരേ വൈകിയതിനാല്‍ അവളേയും കുറ്റം പറയാന്‍ പറ്റില്ല.
“…നന്നായെടാ…കൂട്ടുകാരേ…ഇങ്ങനെ തന്നെ വേണം….”. എന്നു പറഞ്ഞ് സ്നേഹയുടെ കൈ എന്റെ തോളത്തിട്ട് അവളെ താങ്ങി നിര്‍ത്തി.
“…ഡാ…അനിലാ…നീ ഒന്നവളെ പിടിച്ച് കാറ് വരേ കൊണ്ടെത്തിച്ച് താഡാ…തടിമാടാ…” ഞാന്‍ അനിലനോട് അഭ്യര്‍ത്ഥിച്ചു.
“…സോറിയണ്ണാ….ഞാന്‍ ഡാന്‍സ്സ് ചെയ്യുബോള്‍ ഒരു പെണ്ണിനെ സെറ്റാക്കിരുന്നു….. ഇനി ഞാന്‍ സ്നേഹയും പൊക്കിപ്പിടിച്ച് നടക്കുന്നത് കണ്ടാല്‍ അവള്‍ക്കിഷ്ടപ്പെട്ടില്ലെങ്കിലോ….”.
“…ഡാ…അനിലാ…….നീ വാ ഇനി കടം വാങ്ങാന്‍….നീന്നെ ഞാന്‍ ശരിയാക്കി തരാഡാ…..”. പാതി ബോധത്തില്‍ സ്നേഹ അലറി.
“…അയ്യോ ഇവള്‍ക്ക് ഒരു കുഴപ്പമില്ലെഡാ…ആദിത്യാ….നല്ല പച്ചക്കല്ലേ ചീത്ത വിളിക്കണേ….”. അനിലന്‍ ചമ്മികൊണ്ട് പറഞ്ഞു.
അവന്റെ ചമ്മല്‍ ഞങ്ങളില്‍ ചിരിയുണര്‍ത്തി. എന്തായാലും എന്റെ പ്രിയ കൂട്ടുകാര്‍ നടന്ന് അകന്നു. എന്നീട്ടും അവരുടെ ചിരി അടങ്ങീരുന്നില്ല.
ഞാനും സ്നേഹയും മത്രമായി ആ പബ്ബിനുള്ളില്‍. അവിടെത്തെ ജീവനക്കാര്‍ മേശയും നിലവും വ്യത്തിയാക്കല്‍ തുടങ്ങി. ഇനി അധികം സമയം അവളെ ഇവിടെ നിര്‍ത്താന്‍ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി. ഞാനവളെ താങ്ങി പിടിച്ച് പുറത്തേക്ക് നടന്നു.