“…എന്താടാ…അനിലനെ പൊങ്കാലയിടുന്നേ….”. ഞാന്‍ തമിഴരസ്സിനോട് ചോദിച്ചു.
“…ഇല്ല മച്ചി…അവന്‍ അന്ത പൊണ്ണുകിട്ടൈ പൊയ്യി ഫോണ്‍ നബര്‍ കേട്ട്യേ….”.
“…എന്നീട്ട്…” ഞാന്‍ തമിഴരസ്സിനേയും അനിലനേയും മാറി മാറി നോക്കി.
“….ഫോണ്‍ നബറെല്ലാം കൊടുത്തുട്ട്യേ….അന്നാല്‍ അതുക്കപ്പുറം സൊന്നത് താ റോബ കോമഡീ…..”.
“….ഡാ…നിര്‍ത്തെടാ….ഊള തമിഴാ….”. എന്നു പറഞ്ഞ് അനിലന്‍ തമിഴരസ്സിന്റെ വായ പൊത്താന്‍ ശ്രമം നടത്തി.
“….ആദിത്യാ….അന്ത പൊണ്ണ്….ഒരു സെറ്റപ്പ് ഡാ…..ഒരു നൈറ്റുക്ക് ടെന്‍ തൌസന്റ് സൊന്നാങ്കേ…..അതു കേട്ട് നമ്മ അനിലന്‍ സാറ് ഇപ്പടിയായിപ്പോച്ച്…..ഹഹഹ….”. തമിഴരസ്സ് വിരലുയര്‍ത്തി വായയിലേക്ക് വച്ച് ആക്ഷന്‍ കാണിച്ചു.
പിന്നെ കൂട്ട ചിരിയായിരുന്നു കാറില്‍ കൈ കുത്തി നില്‍ക്കുന്ന അനിലന്റെ പോസ്സ് കണ്ടീട്ട് ഞങ്ങള്‍. എന്തോ ആ ചിരിയില്‍ സ്നേഹയുടെ ലഹരി കുറച്ചിറങ്ങിയെന്ന് എനിക്ക് തോന്നി.
“…പോഡാ…കൂറ തമിഴാ….വെള്ളം ചോദിച്ച് നീ മുല്ലപെരിയാറിലേക്ക് വാഡാ…..തരാഡാ നിനക്ക്….ങാ….”.
“….സരി അനിലന്‍ സാര്‍….”. തമിഴരസ്സ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.
ഞാന്‍ സ്നേഹയെ എന്റെ കാറില്‍ ഇരുത്തി ഡോറടച്ച് അനിലനെ നോക്കി ചിരിച്ചു. അവന്റെ മുഖം ആകെ ചമ്മി പോയീരുന്നു. ഇതിനിടയില്‍ പൂര്‍ണ്ണിമ എന്റെ അടുത്ത് വന്നു.
“..ആദിത്യാ…സോറീഡാ….കള്ളകത്ത് ചെന്നാ സ്നേഹയേ ടോളറേറ്റ് ചെയ്യാന്‍ വല്ലാത്ത ബുദ്ധിമുട്ടാ….അതാ ഞാന്‍ വരാത്തേ….നിനക്ക് ഇത് പരിചയമായല്ലോ….”. അവള്‍ ഒരു ക്ഷമാപണം നടത്തി.
“…ഓ..ശരി….അങ്ങനേയാകട്ടെ…”. എന്നു പറഞ്ഞ അവളുടെ തോളില്‍ കുഴപ്പമില്ലെന്ന രീതിയില്‍ തട്ടി ഞാന്‍ കാറിലേക്ക് കയറി.
പബ്ബ് വിട്ട് അനിലന്‍ സ്നേഹയുടെ ബെന്‍സ്സ് പറത്തി വിട്ടു. പുറകേ തമിഴരസ്സിന്റെ കവസ്സാക്കി നിന്‍ഞ്ചയും. മദ്യം ഉള്ളിലായതിനാല്‍ എല്ലാവരും റൈസ്സിങ്ങ് മൂഡിലാണെന്ന് മനസ്സിലായി. ഈ വണ്ടികള്‍ക്ക് ഒപ്പം പിടിക്കാനായി എന്റെ ഹോണ്ട സിറ്റി ഞാന്‍ പുറകേ പറത്തി. പാതിരാത്രിയുടെ ലാവണ്യത്തില്‍ തിരക്കില്ലാത്ത നഗര വീഥിയിലൂടെ മൂന്ന് വണ്ടികളും പറ പറന്നു. വളവുകളില്‍ ടയര്‍ ഉരയുന്ന ശബ്‌ദ്ധം എന്നെ വല്ലാതെ ആകര്‍ഷിച്ചു.