മൂന്നാഴ്ചകൊണ്ട് അവസാനവർഷ പരീക്ഷയുടെ ചൂടുവന്നു ഞങ്ങളെല്ലാവരും പരീക്ഷ തിരക്കിലേയ്ക് മറിഞ്ഞു, അനുവിനെ കാണാനുള്ള അവസരങ്ങൾ വിരലിൽ എണ്ണാവുന്നവയായി ചുരുങ്ങി, എനിയ്ക്കു പിന്നെയുള്ള അകെ ആശ്വാസം അവൾ അന്ന് വിട്ടു പോയ അവളുടെ ഗന്ധമുള്ള ആ ടവൽ മാത്രമായി, അത് എന്റെ ഒരു സന്തതസഹചാരിയായി മാറിയിരുന്നു, അതിലെ അവളുടെ ഗന്ധം എന്നെ ഓരോ നിമിഷവും അന്ധമാക്കി കൊണ്ടേ ഇരുന്നു
പരീക്ഷകൾ ഓടിമറഞ്ഞുകൊണ്ടിരുന്നു , അവസാന പരീക്ഷയും കഴിഞ്ഞു ഞാൻ ഓടി,
അവളെ ഒരു നോക്ക് കാണാൻ വേണ്ടി, ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ സ്കൂളിലെ മാവിൽ ചുവട്ടിൽ കുറെ നേരം എന്തെല്ലാമോ സംസാരിച്ചുകൊണ്ടിരുന്നു, എനിയ്ക്കു സത്യത്തിൽ അവളുടെ സാമീഭ്യം ഇല്ലാതെ ഒരു നിമിഷം’പോലും നിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു, അവൾക്കും മറിച്ചല്ലായിരുന്നു, അവസാനം അവൾ അച്ഛന്റെ കൂടെ സ്കൂട്ടറിൽ കയറി പോവുന്നത് കണ്ണിൽ നിന്ന് മായുന്നത് വരെ ഞാൻ നോക്കിനിന്നു
ക്ലാസ്സുകഴിഞ്ഞുള്ള ഒരുമാസം അവധിയ്ക്ക് അവളും കുടുംബവും പാലക്കാടുള്ള അവളുടെ അച്ഛന്റെ വീട്ടിലേയ്ക്കു പോയി, ഞാൻ എന്റെ അച്ഛന്റെയും, അമ്മയുടെയും വീടുകളിൽ ഷട്ടിൽ അടിച്ചു നടന്നു,
എന്റെ ഉള്ളിലാകെ അനുവെന്ന മന്ത്രം മാത്രമായിരുന്നു,
അവളുടെ സാമീഭ്യം ആഗ്രഹിക്കുമ്പോഴെല്ലാം ഞാനാ ടവൽ ചുമ്മാ പിടിച്ചെന്റെ മുഖത്തോടു അടുപ്പിക്കും,
അങ്ങനെ എങ്ങനെയോ ഞാൻ ആ ഒരു മാസം ഓടിച്ചു നീക്കി,
പത്താംതരം തുടങ്ങിയ ആദ്യം ദിവസം തന്നെ ക്ലാസ്സിൽ ഓടിപിടിച്ചു പോവാനുള്ള എന്റെ പരവേശം കണ്ടു അച്ഛനും അമ്മയ്ക്കും ആകെ അത്ഭുതം, കാര്യങ്ങൾ അറിയാവുന്ന ചേച്ചി എല്ലാം ഒരു ചിരിയിൽ ഒതുക്കി
പഠനത്തെ കുറിച്ച് യാതൊരു താല്പര്യവുമില്ലായിരുന്ന ഞാൻ ക്ലാസ്സിൽ പോയത് തന്നെ അനുവിനെ കാണാനും, അവളുടെ സാമീഭ്യത്തിനു വേണ്ടിയുമായിരുന്നു ,
പക്ഷെ പത്താം തരാം ആയതുകൊണ്ടും അര നൂറ്റാണ്ടായുള്ള നൂറു മേനി വിജയമെന്ന നാഴികക്കല്ല് നിലനിർത്താനുമായി ടീച്ചർമാർ കൊടുമ്പിരിക്കൊണ്ട പഠിപ്പിക്കൽ,
പഠിത്തത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത അനുവും, അവളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഞാനും അഭംഗുരം പ്രേമിച്ചു നടന്നു,
അവൾക്കു ചുറ്റും എപ്പോഴും ആരെങ്കിലും ഉണ്ടാവുന്നത് കൊണ്ട് എനിയ്ക്കു വളരെ ഞെരുങ്ങി മാത്രമാണ് അവളെ ഒന്ന് അടുത്തു കിട്ടിയിരുന്നത്,
ആ അസുലഭ നിമിഷങ്ങളിൽ അവളെ ഒന്ന് തൊട്ടും തലോടിയും ഇടയ്ക്കെല്ലാം ഒരു ഉമ്മ കൊടുത്തും ഞാൻ കടിച്ചുപിടിച്ചു നിന്നു,
എനിയ്ക്കു സത്യത്തിൽ അനുവിനെ കാണാതെ ഒരുനിമിഷം പോലും നില്ക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു, അവൾക്കും മറിച്ചല്ലായിരുന്നു,