പെട്ടെന്ന് ഒരു സ്ത്രീ വന്നു എന്നെ ചേർത്ത് പിടിച്ചു,
” നിനക്ക് ഒരിക്കലെങ്കിലും ഒന്ന് പൊട്ടി കരഞ്ഞുകൂടേ എന്റെ സുനീ..!” ആ സ്ത്രീ എന്നെ ചേർത്ത് നിർത്തി പുലമ്പി..
“മാറി നിക്ക് എന്റെ അംബികേ..!” പെട്ടെന്ന് ആരോ ആ സ്ത്രീയെ പിടിച്ചു മാറ്റി
അംബിക, അംബിക, അത് അപ്പൊ എന്റെ അമ്മയായിരുന്നോ.?
ഞാൻ അപ്പോഴും ആ വെള്ള പുതപ്പിൽ കിടത്തിയിരിക്കുന്ന ആ മുഖത്തേയ്ക്കു നോക്കി,
എന്തൊരു ഭംഗിയാണ് ആ മുഖത്തിന്, എന്തൊരു അഴകാണ് ആ വിരിഞ്ഞിരിക്കുന്ന ആ ചിരിയ്ക്കു….
പിന്നെ ഒരു മാസത്തോളം നടന്ന സംഭവങ്ങളെ കുറിച്ച് എനിയ്ക്കു യാതൊരു ഓർമയുമില്ല,
എന്റെ അച്ഛനേയും, അമ്മയേയും, ചേച്ചിയേയും, ഇടയ്ക്കെപ്പോഴെല്ലാം കണ്ട ഓർമ മാത്രം ഉണ്ടായിരുന്നു,
ഞാൻ ഒരു മാസത്തോളം എവിടെയൊക്കെയോ ചികിത്സയിലായിരുന്നു എന്ന് പിന്നീട് ‘അമ്മ പറഞ്ഞു അറിഞ്ഞു,
ആ ഒരു മാസത്തിൽ എപ്പഴെല്ലാമോ ഞാൻ പെട്ടെന്ന് ഉറക്കേ അനുവിനെ വിളിച്ചു നിലവിളിച്ചിരുന്നതല്ലാതെ വേറൊന്നും പറഞ്ഞിരുന്നില്ല..!
ഞാൻ തിരിച്ചു വീണ്ടും എന്റെ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നുകൊണ്ടിരുന്നു,
പക്ഷെ സ്കൂളിലേക്കുള്ള എന്റെ പോക്ക് മാത്രം അസഹനീയമായിരുന്നു,
എന്നോട് പിന്നെ അങ്ങോട്ട് വരണ്ട എന്ന് ഹെഡ്മാസ്റ്ററും പറഞ്ഞു,
പരീക്ഷ എഴുതാൻ മാത്രം ഞാൻ അങ്ങോട്ട് പോയി,
എങ്ങനെയെല്ലാമോ ഞാൻ പത്താം തരാം പാസ്സായി,
എനിയ്ക്കു പിന്നെയും പഠിക്കാൻ യാതൊരു തല്പരയാവും ഉണ്ടായിരുന്നില്ല,
പക്ഷെ അച്ഛന്റെ നിർബന്ധം സഹിക്കവയ്യാതെ,
അച്ഛന്റെ വീട്ടിൽ പോയി നിന്നുകൊണ്ട് ഞാൻ ഒരു പോളിടെക്‌നിക്‌നിക്കിൽ ചേർന്നു,
ഒരു ഗവണ്മെന്റ് കോളേജായിരുന്ന അവിടെ മാസത്തിൽ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ക്‌ളാസ് ഉണ്ടായിരുന്നുള്ളു,
എനിയ്ക്കും അത് സൗകര്യമായി,
ഞാനും എന്റെ ഒറ്റയ്ക്കുള്ള നിമിഷങ്ങളിലേയ്ക്ക് ഉൾവലിഞ്ഞു,
പക്ഷെ സത്യത്തിൽ ഞാൻ ഒരിക്കൽ പോലും ഒറ്റയ്ക്കായിരുന്നില്ല,
എന്നെ തഴുകുന്ന ഈ കാറ്റിലും,
എന്നെ തൊടാതെ തൊടുന്ന ഈ പ്രപഞ്ചത്തിലെ മറ്റു പലതിലും ഞാൻ വേറെ ആരെയോ എപ്പോഴും അറിഞ്ഞുകൊണ്ടേ ഇരുന്നു,