പെങ്ങള് നാട്ടിൽ ചെന്ന് കുറച്ചു പൈസ ഒപ്പിച്ചു, ഒരു നല്ല വക്കീലിനെ വയ്ക്കു. അതാ നല്ലതു’. കൂടെ വന്ന മലയാളികൾ പറഞ്ഞു. സുജയ്ക്കും അത് ബോധ്യമായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അവൾ നാട്ടിലേയ്ക്ക് തിരിച്ചു .
Sujayude Kadha പാർട്ട് : 4
മാത്യു സാറും നോബിളും കഥയെല്ലാം അറിഞ്ഞിരുന്നു. “സുജ, നിനക്ക് നോബിളിനെ അറിയില്ലേ . ഇവിടെ വന്നിട്ടുണ്ട്. ആള് ഒരു വക്കീലാണ്, നമുക്ക് അയാളോടൊന്നു സംസാരിക്കാം.” സുജ അടുത്ത ദിവസം ഓഫീസിൽ വന്നപ്പോൾ മാത്യു പറഞ്ഞു. വക്കീലിന്റെ അപ്പോയ്ന്റ്മെന്റ് ഞാൻ എടുത്തിട്ടുണ്ട്, ഇന്ന് വൈകിട്ട് അയാൾ കാണാമെന്നു പറഞ്ഞിട്ടുണ്ട്. നമുക്ക് അയാളുടെ അടുക്കൽ പോകാം. എന്നിട്ടു വേണ്ടത് ചെയ്യാം. നീ പേടിക്കാതെ, നമ്മളൊക്കെയില്ലേ ഇവിടെ.” അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മാത്യുവിന്റെ മനസ്സിൽ അപ്പോൾഒരു പഞ്ചാരിമേളം കൊട്ടുകയായിരുന്നു. “കാര്യങ്ങൾ വിചാരിച്ചതിലും വേഗത്തിൽ നമ്മളെ തേടി വരുന്നല്ലോ,” അയാൾ വിചാരിച്ചു. മാത്യുവിന്റെ പരന്നൊഴുകുന്ന ശീതീകരിച്ച സ്‌കോഡയിൽ വക്കീലിനെ കാണാൻ പോകുമ്പോൾ, മാന്യനായ മാത്യു, മുൻ സീറ്റ് എടുത്തതു അവളെ ആശ്വാസം കൊള്ളിച്ചു. അവർ നേരെ പോയത് നോബിളിന്റെ ഫാം ഹൗസിലേക്കാണ്. ഏക്കർ കണക്കിന് റബര് തോട്ടത്തിനിടയിൽ ഒരു ഒറ്റ നില ഹർമ്യം . ആ പരിസരത്തെങ്ങും ആരും കാണില്ല. വണ്ടി മെയിൻ റെക്കോഡിൽ നിന്ന് തിരിഞ്ഞപ്പോഴേ സുജ ചോദിച്ചു, സാറെ, നമ്മൾ, ഓഫീസിലേയ്ക്കല്ലേ പോകുന്നത്?” അല്ല സുജ, ഇന്നയാൾ ഓഫീസിൽ ഇല്ലാ, എസ്റ്റേറ്റിൽ ഉണ്ടാകും എന്ന് പറഞ്ഞു. നീ പേടിക്കണ്ട ഞാനില്ലേ കൂടെ.” മാത്യു തന്ത്ര പൂർവം പറഞ്ഞു.
വളരെ വിശാലമായ ഒരു വീടായിരുന്നു അത്. പോർച്ചിൽ വണ്ടി നിർത്തിയപ്പോൾ, പൂമുഖത്തു തന്നെ നിറഞ്ഞ ചിരിയുമായി നോബിൾ ഉണ്ടായിരുന്നു. അയാൾ രണ്ടു പേരെയും ആനയിച്ചു ഹാളിൽ ഇരുത്തി. വിശാലമായ ഒരു ഹാൾ. വലിയ ഒരു ടി വി, നാല്പതു അമ്പതു ഇഞ്ചു കാണും, വില കൂടിയ സോഫകൾ , രണ്ടു വശത്തും നീളം കൂടിയ സ്‌പീക്കറുകൾ. സാമാന്യം വലുപ്പമുള്ള ടീ പൊയിൽ കുറച്ചു പുസ്‌തകങ്ങൾ ചിതറി കിടക്കുന്നു. ചുവരലമാരയിലെ വല്യ ഷെൽഫിൽ വില കൂടിയ മദ്യക്കുപ്പികൾ ചില്ലിട്ടടച്ചു നിരത്തി വച്ചിരിക്കുന്നു. വക്കീലിന്റെ ഓഫീസിലുള്ളത് പോലുള്ള തടിച്ച നിയമ പുസ്തകങ്ങളൊന്നും തന്നെ സുജയുടെ കണ്ണിൽ പെട്ടില്ല. ദാ വരുന്നു എന്നും പറഞ്ഞോണ്ട് അകത്തു പോയ വക്കീൽ ഒരഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ ജ്യൂസുമായി വന്നു. ജ്യുസ് കുടിക്കാനുള്ള മൂഡില്ലെങ്കിലും ആ മധുരമൂറുന്ന തണുത്ത പാനീയം അവൾ മൊത്തി മൊത്തി കുടിച്ചു കൊണ്ടിരുന്നു. മുഖവുരയില്ലാതെ നോബിൾ വക്കീൽ വിഷയത്തിലോട്ടു വന്നു. ” ഇത്തിരി സീരിയസ് കേസാണ്.” FIR കോപ്പിയും മറ്റും പരിശോദിച്ചു കൊണ്ടിരുന്നപ്പോൾ അയാൾ പറഞ്ഞു.