?…ഒരു ലവ് സ്റ്റോറി… ?
Oru love story bY Praveen
ജിദ്ദാ എയർപോർട്ടിൽ പ്ലെയിൻ ഇറങ്ങി ലെഗേജ്ഉം എടുത്ത് സെയ്താലിക്ക വാ മോനെ എന്നു പറഞ് മുന്നിൽ നടന്നു….നാലുകൊല്ലം ഇവിടെ സ്കൂളിൽ പഠിച്ചു പത്തു കഴിഞ്ഞു പോയതാ. . ഇപ്പൊ തിരിച്ചിങ്ങോട്ട് വരുമെന്ന് ഒരിക്കലും ആഗ്രഹിച്ചതല്ല…. എം ബി എ കഴിഞ്ഞപ്പോ ഏതെങ്കിലും കമ്പനിയിൽ ജോയിൻ ചെയ്തോളാം എന്നുപ്പയോട് പലവട്ടം പറഞ്ഞുനോക്കി … സമ്മതിച്ചില്ല… അപ്പൊ ഇവിടുത്തെ ബിസിനസൊക്കെ ആര് നോക്കിനടത്തുമെന്നാ നീ കരുത്തിയേകണേ… എന്നെക്കൊണ്ടിനി പറ്റില്ല.നാട്ടിൽ സെറ്റ്‌ലാവണം ഇനി… എന്ന് ഉപ്പയുടെ ഉറച്ച സ്വരം . … അങ്ങിനെയാ ഇങ്ങോട്ട് വന്നത്… ഒരു പ്രവാസിയാവാനാ എന്റെ വിധി…… എയർപോർട്ടിന്റെ മാറ്റം കണ്ട് കണ്ണോടിച്ചു നടന്നു….. ഉപ്പ വണ്ടിയും കൊണ്ട് കാത്തുനിൽക്കുന്നുണ്ട്…. മകന്റെ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. റൂമിലെത്തുവോളം ഉപ്പയും സൈതാലിക്കയും ഒടുക്കത്തെ കത്തി…. സൈതാലിക്ക ഉപ്പയുടെ വിശ്വസ്‌ത കാര്യസ്ഥൻ ആണ്… മൂപ്പരുടെ നാട് കൊല്ലത്താ… മൂപര് കച്ചവടം വെച്ച് കടം കേറി… വീടും പറമ്പും കടക്കാര് കൊണ്ടുപോയോണ്ട് കുടുംബക്കാരാരും സഹായിച്ചില്ല… ഒരു ബാധ്യത ആവുമെന്ന് കരുതിയിട്ടാവും.. മൂന്ന് പെണ്മക്കളാണേ…. ഭാര്യയെയും മക്കളെയും ഭാര്യ വീട്ടിലാക്കി മൂപര് സൗദിക്ക് പോന്നു … മക്കളുടെ കയ്യിലും കാതിലും കഴുത്തിലുമെല്ലാം ഉള്ളത് വിറ്റു പ്പെറുക്കിയാണ് സൗദിയിൽ വന്നത്…. ഉപ്പാന്റെ സൂപർ മാര്കെറ്റിലായിരുന്നു ജോലി….അഞ്ച് കൊല്ലമായി ഇപ്പൊ ഉപ്പയുടെ കൂടെയാണ്. വിശ്വസ്തൻ സൽസ്വഭാവി ദീനീ സ്‌നേഹി എന്നിങ്ങനെ സല്ഗുണ സമ്പന്നൻ…. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഉപ്പ വിളിച്ചു സൈതാലിക്കക്ക് സ്ഥലം നോക്കാൻ പറഞ്ഞത്…. ഒന്നും വിലകൊണ്ട് ഒത്തുവന്നില്ല… അപ്പൊ ഞാനാണ് ഉപ്പയോട് പറഞ് ഞങ്ങളുടെ കവുങ്ങിൻ തോട്ടം കൊടുപ്പിച്ചത്… ആളില്ലാത്ത സ്ഥലമാണേലും പ്രകൃതി രമണീയമായ ഒരിടം ഇതുപോലെ ഞങ്ങൾക് വേറെയില്ല…. ഇതുകൊടുക്കാൻ പറയാൻ ഒരു കാരണം കൂടി ഉണ്ട്… അവിടേക്കു കവുങ്ങ് നനക്കാൻ വേനൽകാലത്ത് എന്നെയാണ് ഏല്പിക്കാറു. എനിക്ക് അതിലൊട്ടും താല്പര്യമില്ലായിരുന്നു…. ഞാനൊരു ദാനശീലനാണെന്ന് ഉപ്പാന്റെ മനസ്സിൽ തോന്നിക്കുകയും ചെയ്തു… ഞാനാരാ മോൻ… ??