ഷാനുവിനെ ഫോള്ളോ ചെയ്ത് ബസിൽ കയറി അവളെത്തന്നെ നോക്കിനിന്നു… കൂട്ടുകാരിയാണ് അവളെ മാത്രം ശ്രദ്ധിക്കുന്ന എന്നെ കാണിച്ചു കൊടുത്തത്.. കൂട്ടുകാരിയോട് എന്തോ പറഞ് തിരിഞ്ഞു നിന്നു… പിന്നെ തിരിഞ്ഞുപോലും നോക്കിയില്ല…സ്റ്റോപ് എത്തി ഷാനു ബസ് ഇറങ്ങി…കൂടെ ഞാനും… ഒറ്റക്കാണവൾ.. പിറകെ ഞാനും നടന്നു… അവള് നടത്തത്തിന് സ്പീഡ് കൂട്ടി.. ഞാനും കൂട്ടി… അവളോടാൻ തുടങ്ങി… ഞാനും വിട്ടില്ല…പിറകെ ഓടി… വീടെത്തും വരെ ഇതുതുടർന്നു.. അവളോട് മിണ്ടാതിരിക്കാൻ ഞാനകലം പാലിച്ചാണ് നടന്നത്… തുടർന്നുള്ള രണ്ട് ദിവസവും ഇതുപോലെ ഞാനവളെ ഫോള്ളോ ചെയ്തു…
വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലേക്കുള്ള ആള്താമസം കുറഞ്ഞ സ്ഥലത്ത് ആരും ഇല്ലാത്ത നേരം …..
ഫോള്ളോ ചെയ്ത എന്നെ പെട്ടെന്നവൾ തിരിഞ്ഞുനോക്കി… അവിടെത്തന്നെ ഞാൻ വരുന്നതും നോക്കി കൈകെട്ടി നിന്നു….
അടുത്തെത്തിയ എന്നോട്…
“എന്താ നിന്റെ ഉദ്ദേശം… എന്താ വേണ്ടത് നിനക്ക്.. രണ്ട്മൂന്ന് ദിവസായല്ലോ എന്റെ പിറകിൽ കൂടിയിട്ട്.. ഒരു തീരുമാനം എടുത്തിട്ട് പോയാൽ മതി…. ” അവളൊറ്റ ശ്വാസത്തിൽ ഉറച്ച സ്വരത്തിൽ പറഞ്ഞു…
ഞാനൊന്ന് ചിരിച്ചു….. ഹോ… ഇപ്പോയെങ്കിലും തിരിഞ്ഞുനോക്കി ചോദിക്കാൻ തോന്നിയല്ലോ… ഉദ്ദേശം നിനക്ക് മനസ്സിലായിട്ടുണ്ടാവുമല്ലോ.ഞാൻ തന്നെ നാവുകൊണ്ട് പറയണമെന്നുണ്ടെങ്കിൽ പറയാം… ഇത്രേം പറഞ്ഞ് ഞാനവളുടെ അരികിലെത്തി.. ആ കണ്ണുകളിലേക്കു നോക്കി നിന്നുപോയി. അപ്പോഴത്തെ ഫീലിംഗ് എന്തായിരുന്നു എന്ന് പിന്നീടെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല… അവള്പോലും എന്തിന് ഞാൻപോലും പ്രതീക്ഷിക്കാതെ എന്റെ ചുണ്ടുകൾ അവളുടെ കവിളിലേക് ചേർന്നു. പതിഞ്ഞ സ്വരത്തിൽ….. ഐ ലവ് യു… എന്നും പറഞ് ആ മുഖത്തേക് നോക്കിയപ്പോ കണ്ണുനിറഞ്ഞൊഴുകാൻ വെമ്പിനിൽകുന്നതാണ് കണ്ടത്… പിന്തിരിഞ് അവളോടിപ്പോകുന്നതും നോക്കി ഞാൻ നിശ്ചലനായി നിന്നു…..