ഒരു ലവ് സ്റ്റോറി 2

Posted by

തമിഴത്തിയല്ല എന്നു തിരിഞ്ഞത്… ഫ്രണ്ട്‌സ് പോയികൊത്തിക്കൊ എന്നും പറഞ് കുറച്ചുമാറിനിന്നു. എന്റെ വായ്നോട്ടം ഷൂട്ട് ചെയ്യാനാണെന്ന് അപ്പൊയെനിക്ക് മനസ്സിലായില്ല.ഞാനവളുടെ പിറകെ പോയി.സ്കൂൾ ടൂർ ആണ്. ടീച്ചേഴ്സും കുട്ടികളും ഒന്നിച്ചു ഫോട്ടോ എടുക്കുന്ന തിരക്കിലാ. അവളുടെ മുഖം തിരയുമ്പോഴാ ദിൽഷാദ് എന്ന് ആരോ വിളിച്ചത്.. നോക്കിയപ്പോ ആ കൂട്ടത്തിൽ നിന്നുതന്നെ. ശാരദ ടീച്ചർ ആണ്. ഞാൻ പഠിച്ച സ്കൂളിലെ ഇപ്പോഴത്തെ പ്ലസ് ടു പിള്ളേരുടെ ടൂർ ആണ്.വിശേഷം പങ്കുവെച്ചു ഞാനും അവരുടെ കൂടെ ഫോട്ടോയെടുത്തു. എന്റെ ഫോണിൽ സെല്ഫിയെടുത്തപ്പോ ഓളെ സൈഡിലേക് തിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. കുറച്ചുനേരം അവരോട് സംസാരിച്ചു ഞങ്ങളവിടുന്നിറങ്ങി. അന്ന് മൈസൂരിലെത്താൻ ആയിരുന്നു പ്ലാൻ. ചെറിയൊരു രാജ്യ സഞ്ചാരം കഴിഞ് വീട്ടിലെത്തിയപ്പോ സ്കൂളിന്റെ കുറച്ചപ്പുറം മാറിനിന്നു ആ പെണ്ണിനെ രണ്ടുദിവസം നോക്കി. കണ്ടില്ല. ബാംഗ്ലൂരിൽ പോയപ്പോ കോളേജിൽ മൊത്തം എന്റെ വിഡിയോ വൈറൽ ആയിരിക്കുന്നു. ഫ്രണ്ട്സ് ഒപ്പിച്ച പണി അപ്പോഴാ ശെരിക്കും മനസ്സിലായത്.. നല്ലോണം എഡിറ്റ് ചെയ്ത്… എന്റെ കിതാബിലെ പെണ്ണേ…. എന്ന പാട്ടൊക്കെ ചേർത് ഒരു ആൽബം.. അറിയുന്നോരോടെല്ലാം ഡിലീറ്റ് ചെയ്യാൻ പറഞ്ഞു.. അവരുണ്ടോ കേൾക്കുന്നു. എന്നെക്കാണുമ്പോ പിന്നെ കോളേജിലെ ആണും പെണ്ണും ഒരുപോലെ കിതാബിലെ പെണ്ണേ… എന്നു കളിയാക്കി… എനിക്കറിയാത്ത ഡിഗ്രിപ്പിള്ളേരുപോലും വെറുതെ വിട്ടില്ല.നിന്നെയൊക്കെ ഞാനെടുത്തോളം എന്നും പറഞ് നിവർന്നങ്ങുനടന്നു.

നാട്ടിൽ പോകുമ്പൊയൊക്കെ ആ സ്കൂളിന്റെ മുമ്പിൽ പോയി വായ്‌നോക്കൽ പതിവായി.കണ്ണിന് മുമ്പിൽ ഇന്നാ കാണുന്നെ.. എന്നാലും ഞാൻ ആ വീട്ടിൽ എത്രവട്ടം പോയി. ഒന്ന് മുന്നില് വന്നോടെനോ എന്റെ ഷംന.ഇനിയന്നെ നമ്മള് വിടൂലിന്റെ മുത്തേ.. നമ്പർ അടിച്ചു മാറ്റിയിട്ടാ ഇക്കാക് ഫോൺ കൊടുത്തേ.കടയടച്ചുവന്ന ഞാൻ രാത്രി അവൾക്കൊരു ഹായ്. അസ്സലാമു അലൈകും. എന്നു വട്സപ്പില് മെസേജ് വിട്ടു. ഓൺലൈനിൽ ഇല്ലായിരുന്നു. രാവിലെയാണ് വ അലൈകുമുസ്സലാം. ആരാ എന്നു മെസേജ് കണ്ടത്. ഞാൻ ഷംന സുഗമാണോ എന്നയച്ചു. ആ സുഖമാണ്. ഇതാരാ മനസ്സിലായില്ല. എന്നവളും. നമ്മളെയൊന്നും നീ മൈൻഡ് ചെയ്യൂലല്ലോ എന്നു തോണ്ടിവിട്ട് ഓഫാക്കി ഞാൻ കടയിൽ പോയി.
കടയിൽ കയറി അത്യാവശ്യം കാര്യങ്ങൾ ചെയ്തു തീർത്ത് ഞാൻ വീണ്ടും വാട്സപ്പ് ഓൺ ആക്കി… ആരാ. മനസ്സിലായില്ല. ആളെപ്പറയു പ്ലീസ്.. എന്നൊക്കെ വന്നിട്ടുണ്ട്. ഓഹ്‌ നിന്റെയൊരു ജാഡ. എന്നെയൊന്നും നിനക്ക് മനസ്സിലാവില്ലല്ലേ.. എന്നിട്ടതും അപ്പൊ തന്നെ റിപ്ലൈ വന്നു. ആളെ

Leave a Reply

Your email address will not be published. Required fields are marked *