ഒരു ലവ് സ്റ്റോറി 3

Posted by

സുബ്ഹിക്ക് ഷെഹിയും ഞാനും ഒരുമിച്ചാണ് പള്ളിയിൽ പോയത്.. നിസ്കാരം കഴിഞ് ഷെഹി ഫ്രണ്ട്സിനെ കണ്ട് യാത്ര പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞിറങ്ങി.. അവൻ പോകുന്നതുകൊണ്ടാവണം എനിക്ക് ജോഗിംഗിന് പോകാൻ തോന്നിയില്ല.. നേരെ വീട്ടിലേക് പോയി… വീട്ടിലേക് കയറിയപ്പോ ഉമ്മയും ഷാനുവും ഖുർഹാൻ ഓതുകയാണ്… ഞാൻ അതുകേട്ടുകൊണ്ട് സിറ്റൗട്ടിൽ ഇരുന്നു…ഓത്തിന്റെ നിയമങ്ങളൊക്കെ പാലിച് സാവദാനത്തിൽ ഈണത്തിലുള്ള ഷാനുവിന്റെ ഓത്ത് കേട്ട് ഞാനതിൽ ലയിച്ചുപോയി… സങ്കടങ്ങളെല്ലാം മാറി മനസ്സിന് സമാദാനം കിട്ടിയപോലെ…

ഏഴു മണിക്കാണ് ഷെഹി വന്നത്‌… പത്തുമണിക്ക് അവന് ഇറങ്ങണം… എന്നാലേ പതിനൊന്നുമണിക്കുള്ള ട്രെയിൻ കിട്ടൂ…

നീ വേഗം റെഡിയായിക്കോട്ടോ ഷെഹി…

ഓഹ്‌.. ഇനിയെത്ര ടൈം ഉണ്ട് ഇക്കാ… ഇപ്പൊത്തന്നെ റെഡിയായിട്ട് റെയിൽവേ സ്റ്റേഷനിൽ പോയി വായിനോക്കി നിക്കണോ…

അതെല്ലട.. നീ പോയി ചായയൊക്കെ കുടിച് കുളിച്ചു ഫ്രഷ് ആവ്… അല്ലാതെ ഇപ്പൊത്തന്നെ പോകുകയൊന്നും വേണ്ട…

ഓഹ്‌ കെ… എന്നും പറഞ്ഞവൻ അകത്തേക്കു പോയി… ചായ കുടിക്കുമ്പോ എല്ലാവരെയും ശ്രദ്ധിച്ചു.. മൂകത തളം കെട്ടിനിൽക്കുന്ന മുഖഭാവം…

ചിലരുടെ വേർപാട് നമുക്കൊരുപാട് വേദന നൽകും… ആഗ്രഹമില്ലാതെ ഓരോ വഴിക്ക് പിരിയേണ്ട സാഹചര്യങ്ങൾ ഉണ്ടാവുമ്പോ മനസ്സിലുള്ള സങ്കടം പറഞ്ഞില്ലെങ്കിലും മുഖത്തുനിന്ന് വായിച്ചെടുക്കാം….

ചായകുടിച്ചു ഞാൻ സിറ്റൗട്ടിൽ ചെന്നിരുന്നു… പത്ര വായനക്കിടയിലെന്റെ ഫോൺ റിങ് ചെയ്തു… ഉപ്പയാണ്… വിശേഷങ്ങളൊക്കെ പറഞ് ഫോൺ ഷെഹിക്ക് കൊടുക്കാൻ വേണ്ടി ഞാൻ അവന്റെ റൂമിലേക് പോയി..

ഷെഹി… ഇന്നാ ഉപ്പയാ… എന്നും പറഞ് ഫോണവനുകൊടുത്തു.. ഞാനെന്റെ റൂമിലേക് കയറി..ഡോർ ചെറിയപ്പോഴാണ് ഷാനുവിനെ എന്റെ റൂമിൽ കണ്ടത്… ഷെൽഫിൽ നിന്ന് ഏതോ ബുക്കും എടുത്ത് വായിച്ചു അതില് മുഴുകിയിരിക്കുകയാണ്.. ഞാൻ വന്നതവൾ അറിഞ്ഞിട്ടില്ല…. കുറച്ചു നേരം അവളെത്തന്നെ നോക്കിനിന്നു..

Leave a Reply

Your email address will not be published. Required fields are marked *