എന്റെ സ്നേഹം അനുഭവിക്കാൻ കൂടാറുണ്ട്……വല്ലപ്പോഴും……ഒരു കെട്ടുപാടുമില്ലാത്ത, നിബന്ധനകളും, നിർബന്ധങ്ങളൊന്നുമില്ലാത്ത നിറഞ്ഞ സ്നേഹം……. സ്നേഹം മാത്രം…..കെട്ടുമാറാപ്പുകളില്ലാത്ത സ്വാതന്ത്ര്യം”
“അത് ശരി,…..നീ പ്രേമ കവിയായോ..?”
“അതല്ലെടാ,…….സംശുദ്ധമായ പ്രേമമുണ്ടല്ലോ…….അത് അനുഭവിച്ചറിയേണ്ട ഒന്ന് തന്നെയാണ്……നമ്മളാ ശുഭയുടെ പുറകെ കുറേ നടന്നതല്ലേ……പക്ഷെ ഒരാണും പെണ്ണും ആത്മാർഥമായി മത്സരിച്ചു പ്രേമിക്കുമ്പോളുള്ള ഒരനുഭവം ഉണ്ടല്ലോ…..അത് സ്വർഗീയമാണ്…പിന്നെ ആത്മാർഥ പ്രണയങ്ങൾ പോലും ചിലപ്പോൾ ക്ലച്ച് പിടിക്കാതെ പോകുന്നത്, പ്രേമം കെട്ടുപാടുകൾ ഉണ്ടാക്കുമ്പോഴായാണ്……..ചിലർക്കെങ്കിലും അത്തരം കെട്ടുപാടുകൾ അംഗീകരിക്കാൻ പറ്റാത്തത് കൊണ്ടാണ്. In my case, no such strings are attached, so I feel better & heavenly”……ഏച്ചു കെട്ടലുകളോ…… കെട്ടുമാറാലകളോ ഇല്ലാത്ത സ്നേഹം,…….. കാമം,……. സ്വാതന്ത്ര്യം………”
സമയം വൈകുന്നേരം ആറു മണിയോളമായിരുന്നു. ഒരു ഫുൾ വിസ്കി തീർത്തത്തിന്റെ ലഹരിയിൽ, രണ്ടു പേരും ആ ഹോട്ടൽ മുറിയിലെ സോഫയിലിരുന്നു, വിശാലമായ ചില്ലുജാലകത്തിലൂടെ, ബാംഗ്ലൂർ നഗരത്തിന്റെ സന്ധ്യാ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു.
ഈസി ചെയറിൽ മയങ്ങുകയായിരുന്ന സുജ, ഉണർന്നെണീറ്റു ബാത്‌റൂമിൽ പോയി.
“സംസാരിച്ചിരുന്നു, നമ്മുടെ കാര്യങ്ങൾ ഒന്നും നടന്നില്ലല്ലോ”…..സുജയുടെ സഹോദരന്റെ കേസ് പരാമർശിച്ചു കൊണ്ട് നോബിൾ ചോദിച്ചു.
“നീ പേടിക്കേണ്ട, നമുക്ക് വഴിയുണ്ടാക്കാം…എനിക്ക് സുജയെ ഒന്നനുഭവിക്കണം……സുന്ദരിയാണ് മലയാളിയുമാണ്,…..നീ എന്ത് പറയുന്നു.”…..
“ഞാനെന്തു പറയാൻ?……..അവളോട് പറയാം………. പിന്നെ നീ ബാക്കി കാര്യം സെറ്റ് ചെയ്യണം……ആ പയ്യനെ ഇറക്കികൊണ്ടു പോരണം”… ചോദ്യം പ്രതീക്ഷിച്ചിരുന്ന നോബിൾ പൊടുന്നനെ പറഞ്ഞു.
“എന്റെ കാര്യത്തിൽ ഒരു പ്രശ്നവുമില്ല……… കേസ് വരുമ്പോൾ കോടതിയിൽ ഞാൻ വേണ്ടത് ചെയ്യാം……..പിന്നെ ആ പോലീസുകാരനെ കണ്ടില്ലേ……അയാളെ ഒതുക്കണം…. അല്ലെങ്കിൽ പ്രശ്നമാവും……ഞാൻ കാര്യങ്ങൾ ഒതുക്കിയാലും അവൻ വിചാരിച്ചാൽ കുത്തിപ്പൊക്കാൻ കഴിയും…………. വിജിലൻസൊക്കെ ഉള്ളതാ………..”
“അതിനു ഞാനെന്താ ചെയ്യേണ്ടത്…..?” നോബിൾ അക്ഷമനായി……
“ചെയ്യേണ്ട സമയത്തു ഞാൻ പറയാം…..തൽകാലം…. ആ പോലീസ്‌കാരനോട് ഞാൻ സംസാരിക്കാം”