മോനെ…ഉമ്മാക്കിപ്പോ പ്രശ്നോന്നുമില്ല.. റൂമിൽക് പത്തുമണിക്ക് കൊണ്ടുവരുമെന്നാണ് പറഞ്ഞത്… പിന്നെ നീ പോരാൻ നില്കേന് എന്ന് സൈദു പറഞ്ഞു… അതിന്റെ ആവശ്യമൊന്നുമില്ല…. നീ അടുത്ത മാസം പോന്നാൽ മതിട്ടോ… ഇവിടിപ്പോ പെണ്ണുങ്ങളെ ആരെയെങ്കിലുമാ ആവശ്യം…. പകല് അമ്മായിയോ എളേമ്മമാരോ ആരേലും നിന്നോളാം എന്ന് പറഞ്ഞിട്ടുണ്ട്… രാത്രി ഒൾക്കൊന്നും പറ്റൂല… കിട്ടികൾക്കൊക്കെ പരീക്ഷയാ…. അയിനിപ്പോ എന്താ ചെയ്യാ എന്ന് ആലോചിക്കാ… എന്നാ ശെരി ദിലു… ഫോണില്ക് ആരോ വിളിക്കുന്നുണ്ട്…. പിന്നെ വിളിക്ക്… എന്ന് പറഞ്ഞു ഉപ്പ ഫോൺ വെച്ചു…
സൈതാലിക്ക വിവരം ചോദിച്ചപ്പോ… രാത്രിക്ക് ആളില്ലാത്ത വിവരവും ഞാൻ പറഞ്ഞിരുന്നു….
പത്തുമണിക്ക് ശേഷം വിളിച് ഉമ്മയോട് നേരിട്ട് സംസാരിച്ചപ്പോ കുറച്ചു ആശ്വാസം കിട്ടി…. നല്ല വേദനയുണ്ട് മോനെ എന്നുകേട്ടപ്പോ സങ്കടം വന്നു….
ഇടക്കിടക്ക് വിളിച് വിവരങ്ങൾ അന്ന്വേഷിച്ചുകൊണ്ടേയിരുന്നു…. വൈകുന്നേരം അർഷാദാണ് ഷാനുവും ഉമ്മയും വന്നത് പറഞ്ഞത്….
“അവരിപ്പോ ഇവിടുണ്ട് ടാ… ഉപ്പയോടും ഉമ്മയോടും ഷാനു സംസാരിക്കുന്നത് കണ്ടിട്ട്…. നീ പറഞ്ഞതൊക്കെ സത്യാണോ എന്നൊരു ഡൗട്ട്…. ”
എന്തു ഡൗട്ട്….
“നിന്റുപ്പ ഇത്രയൊക്കെ ചെയ്തിട്ട് അവരോട് അവള് ചിരിച്ചുകൊണ്ട് ഒന്നും നടക്കാത്ത പോലല്ലേ പെരുമാറുന്നത്…. അതോണ്ട് ചോദിച്ചതാ…. ”
ടാ ….. കോപ്പേ… ഷാനു അതല്ല അതിനങ്ങേപ്പുറവും ചെയ്യും…. ടെന്ഷനടിച്ചു മിണ്ടാതിരിക്കാൻ അവളെന്നെയല്ല സ്നേഹിച്ചത്…. ഞാൻ അവളെയാ….. എന്നെ ഇഷ്ടമാണെങ്കിലും എല്ലാം ഉള്ളിലൊതുക്കുന്ന ഒരു ജന്മമാ അതിന്റെ… അതുകണ്ട് മോനെന്നെ കുറ്റപ്പെടുത്തല്ലേ….