കാർലോസ് മുതലാളി – 17

Posted by

“ഇന്ദിരേ….ഇന്ദിരേ….ഒരു പത്ത് ലക്ഷത്തിന്റെ ചെക്കൊന്നു ഒപ്പിട്ടെ….

“ഇച്ചായ…ഇച്ചായനിങ്ങോട്ടു വന്നേ….ഇന്ദിര അകത്തേക്ക് വിളിച്ചു…

“ഇച്ചായ ഈ കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് അമ്മപത്‌ ലക്ഷം രൂപയാണ് മിസ്ലീനിയസ് ചെലവിനായി ബാങ്കിൽ നിന്നും എടുത്തിരിക്കുന്നത്…എന്തായിത്…ഇനി പത്ത് ലക്ഷം കൂടി …എന്താ ഇത്ര കാശിനാവശ്യം…ആ ഇരിക്കുന്ന മനുഷ്യനുമായി കൂടിയതിനു ശേഷമാണ് ഇത്രയും ചിലവ്….ഇന്ദിര പതുക്കെ പറഞ്ഞു….

ഓ….നീ കണക്കു പറയാൻ തുടങ്ങി അല്ലെ….നന്ദി കെട്ടവളേ….മദ്യത്തിന്റെ ലഹരിയിൽ അയാൾ പറഞ്ഞത് അല്പം ഉറക്കെ ആയിപോയി….

വലപ്പാട് അത് കേട്ടു.

വലപ്പാടെ..ആ കാശു നമുക്ക് നാളെയോ മറ്റെന്നാളോ കൊടുക്കാം…ഇന്നിനിയിപ്പോൾ ചെക്ക് ഒപ്പിട്ടാൽ കണക്കു ക്ളോസിങ്ങിൽ പ്രശനം വരുമെന്ന് ഇന്ദിര പറഞ്ഞു….

ഉവ്വ്…ഉവ്വേ…….അപ്പോൾ തനിക്കു സ്വന്തമായിട്ട് ഒന്നുമില്ല..എല്ലാം അച്ചിയുടെ ഔദാര്യമാണല്ലേ……

മാർക്കോസ് ഒന്ന് ചൂളി….

ഞാൻ പറഞ്ഞന്നേ ഉള്ളൂ……അതൊക്കെ പോട്ടെ ഇനി ആ ആൽബിയെ നമുക്ക് വച്ചേക്കണോ?…അവനെ അങ്ങ് ഫിനിഷ് ചെയ്യിച്ചാലോ…..

ഓ….എങ്ങനെ……ആ വേല മനസ്സിലിരിക്കട്ടെ വലപ്പാടെ…..താൻ തന്തയില്ലാഴിക കാണിക്കില്ലെന്നു എന്താ ഉറപ്പ്….ചിരിച്ചു കൊണ്ട് മാർക്കോസ് പറഞ്ഞു…..

ദിവസങ്ങൾ നീങ്ങി….സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കാർലോസ് ജാമ്യത്തിൽ പുറത്തിറങ്ങി….മാർക്കോസ് സുലോചനയെ കൊണ്ട് ഹൈക്കോടതിൽ അപ്പീൽ കൊടുപ്പിച്ചു….

ഇതിനിടയിൽ ഗംഗ ഗോപുവിനെ അതീവമായി ഇഷ്ടപ്പെട്ടു തുടങ്ങി…മാർക്കോസിനും ഇന്ദിരക്കുമിടയിൽ അസ്വാരസ്യങ്ങൾ പൊട്ടിപ്പുറപ്പെട്ടു…..ഒരു ദിവസം ഇന്ദിര ഗോപുവിനെയും ആൽബിയെയും മാര്കോസില്ലാത്ത സമയത്തു വിളിപ്പിച്ചു…..

“ഗോപൂ,ആൽബി….നിങ്ങളെ എനിക്ക് മുൻ പരിചയമില്ല…പക്ഷെ നിങ്ങളെ ഞാൻ എന്റെ സഹോദരതുല്യരായിട്ടാണ് കാണുന്നത്..ഈയിടെയായി ആ മാർക്കോസ് അച്ചായൻ വളരെ അകലമാണ് ഞാനുമായി പുലർത്തുന്നത്…ആ രാഷ്ട്രീയക്കാരനുമായി കൂടിയതിൽ പിന്നെ…..അത് പോകട്ടെ….

Leave a Reply

Your email address will not be published. Required fields are marked *