“നീ അറിഞ്ഞില്ലെല്ലോ,ഇവന് ആ കാവ്യാ ഒണ്ടല്ലോ അവള്‍ടെ കൂട്ടുകാരി അവളോട് അനുരാഗം പൂവിട്ടു”.ഞാന്‍ പറഞ്ഞു.
“എട അലക്സ് ഇതു നീ രാവിലെ പറഞ്ഞായിരുന്നെങ്കില്‍ നിന്നെ കൊണ്ട് കൂടി ചിലവ് ചെയ്യിക്കാം ആയിരുന്നു,ദുഷ്ട്ടന്‍”.അഞ്ജലി പറഞ്ഞു
“അത് കൊണ്ടാ ഞാന്‍ പറയാഞ്ഞത്”.അലക്സ് പറഞ്ഞു
“നാളെ ആകട്ടെട പിള്ളേരോട് പറഞ്ഞു നിന്‍റെ പപ്പും പൂടയും ഞാന്‍ പറിപ്പിച്ചോലാമെട”.അഞ്ജലി പറഞ്ഞു
“ഓ അങ്ങനെ ആയിക്കോട്ടെ തമ്പുരാട്ടി”.അലക്സ് അവളെ കളിയാക്കി കൊണ്ട് പറഞ്ഞു,ഞാനും അവനും ഒരുമിച്ചു ചിരിച്ചു.
“നിന്‍റെ ഒക്കെ കാര്യം കഴിഞ്ഞപ്പോള്‍ നമ്മള് പുറത്ത്,നീ രണ്ടും ഒറ്റ കെട്ട്”.അഞ്ജലി പരിഭവത്തോടെ പറഞ്ഞു.
“അങ്ങനെ അല്ല പൊന്നെ നീ ഞങ്ങള്‍ടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ,നിനക്ക് മാത്രമായി ഞങ്ങള്‍ ഒരു വമ്പന്‍ ട്രീറ്റ് വെക്കുന്നുണ്ട്”.ഞാന്‍ പറഞ്ഞു അലക്സ് അത് ഏറ്റു പിടിച്ചു.
“ഉം ശരി ശരി ഞാന്‍ വീട്ടില്‍ പോവാ,നീ രണ്ടും ഇവിടെ നിക്കുന്നോ അതോ പോകുന്നോ”?അഞ്ജലി ചോദിച്ചു.
“ഇവിടെ നിക്കുന്നില്ല ഇനി മുതല്‍ ഫസ്റ്റ് ഇയര്‍ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്‍പില്‍ പോയി നില്‍ക്കാന്‍ പോവാ”.ഞാനും അലക്സും ഒരേ സ്വരത്തില്‍ പറഞ്ഞു.