“അതെ ഇന്നു അഭിയുടെ ചിലവ് ആണ്”.എല്ലാരും ഒരേ സ്വരത്തില്‍ പറഞ്ഞു.
ഇന്നു എല്ലാം കൂടി എന്നെ ഒരു പരുവമാക്കും,ഏത് നേരത്താണോ അവനോട് ഇത് പറയാന്‍ തോന്നിയത് എന്ന് മനസ്സില്‍ വിചാരിച്ചു,അല്ലെങ്കിലും ക്ലാസ്സില്‍ ഈ പതിവ് ഉള്ളത ആര്‍ക്കേലും ലവ് ആയാല്‍ അവര്‍ ചിലവ് ചെയ്യണം എന്ന് ഉള്ളത്,അത് ഡബിള്‍ സൈഡ് ആണോ സിംഗിള്‍ സൈഡ് ആണോ എന്നൊന്നും അവര്‍ക്ക് അറിയണ്ട മാക്സിമം ഇരയെ പിഴിയുക അതാണ് അവരുടെ അജണ്ട.
ഞാന്‍ ആ പെണ്ണിനെ ഒന്ന് കണ്ടതെ ഉള്ളു അവളെ ഞാന്‍ എങ്ങനെ വളക്കും എന്നായിരുന്നു എന്‍റെ ആലോചന,അതുമല്ല വളച്ചാല്‍ തന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ?,കാരണം അവള്‍ ക്രിസ്ത്യന്‍ ഞാന്‍ ഹിന്ദു എന്‍റെ വീട്ടില്‍ സമ്മതിച്ചാലും അവളുടെ വീട്ടില്‍ സമ്മതിക്കുമോ,എന്നിങ്ങനെ പല രീതിയില്‍ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.എന്തൊക്കെ ചെയ്തിട്ടായാലും അവളെ എന്‍റെ മാത്രം ആക്കണം എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
“ഡാ എന്ത് സ്വപ്നം കണ്ട് നിക്കുവ നടക്ക്”.എന്ന് പറഞ്ഞു അഞ്ജലി എന്‍റെ കയ്യില്‍ പിടിച്ചു വലിച്ചു ക്യാന്റീനിലേക്ക് കൊണ്ട് പോയി.
എല്ലാരും ക്യാന്റീനില്‍ കയറി ഇരുപ്പ് ഉറപ്പിച്ചു കഴിഞ്ഞു,എല്ലാം കൂടി എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്യുന്നും ഉണ്ട്,അപ്പോഴാണ് ഞങ്ങളുടെ ശത്രുക്കള്‍ ആയ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റ്ലെ ശശി സര്‍ ക്യാന്റീനിലോട്ടു വന്നത്…
“നിങ്ങള്‍ എന്ത ഇപ്പോള്‍ ഇവിടെ”.ഞങ്ങളെ കണ്ടപാടെ സര്‍ ചോദിച്ചു”,ആരും അങ്ങേരെ മൈന്റ് പോലും ചെയ്യുന്നില്ലായിരുന്നു.
“ഞങ്ങളൊന്നു കുമ്പസരിക്കാന്‍ വന്നതാ,എന്താ സര്‍ ഉം കൂടുന്നോ”?അലക്സ് ആണ് അതിന് മറുപടി കൊടുത്തതു,എല്ലാരും കൂടി ഒരു കൂട്ട ചിരി ചിരിച്ചു,അയാള്‍ ഒന്നും മിണ്ടാതെ അങ്ങ് പോയി,ഞങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്ന് അങ്ങേര്‍ക്ക് അറിയാം.
അങ്ങനെ ഇന്റെര്‍വല്‍ ആയി,ഫസ്റ്റ് ഇയര്‍സിന്‍റെ സെക്ഷനിലോട്ടു പോകുന്ന പ്രധാന വഴിയുടെ രണ്ട് വശങ്ങളിലുമായി ഞങ്ങള്‍ നിന്നു അവളെയും കാത്ത്,പിള്ളേരെല്ലാം പുറത്തേക്കു വന്നു കൊണ്ടേ ഇരുന്നു പക്ഷെ എന്‍റെ