ഹൃദയത്തിന്റെ ഭാഷ 4

Posted by

ഇനി ഇതിന്റെ തെളിവുകൾ വേണ്ടവർക്ക് തരം പോലെ ഞാൻ എത്തിച്ച് നൽകാം.
തെളിവുകളെല്ലാം കൈയ്യിലെത്തി എന്ന് നിനച്ച് ആശ്വസിക്കുന്നവർ ഒന്നോർക്കുക.
കേവലം ഒരു ഡയറിയിൽ സിനിയുടെ കൊലപാതകത്തിന്റെ തെളിവുകൾ സൂക്ഷിച്ചുവയ്ക്കാൻ മാത്രം ഒരു വിഡ്ഡിയായ മാധ്യമപ്രവർത്തകനല്ല ഞാൻ.”
ചാവേറിൽ ഞാൻ പോസ്റ്റുചെയ്ത വിവരങ്ങൾ മിനിട്ടുകൾക്കൊണ്ട് ലക്ഷത്തിനടുത്ത്‌ ഷെയറുകൾ കിട്ടി.
അവസാനം ഒരു പരീക്ഷണത്തിനെന്നവണ്ണം തെളിവുകളുടെ കോപ്പി എന്റെ കൈവശവുണ്ടെന്ന് പറഞ്ഞെങ്കിലും.
അങ്ങനൊരു കളവ് പറയാതെ ഈ കേസിൽ ഇനിയൊരു തുടർച്ചകണ്ടെത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ.
ഓർമ്മകളിൽ റീഗലായിരുന്നു!.
സ്വാമിസാറിന്റെ ക്ലാസിൽ സാറിനോട് വഴക്കുണ്ടാക്കിയും കോളേജ് വരാന്തയിൽ നിന്നുകൊണ്ട് കൂട്ടുക്കാരികളോട് സൊറപറഞ്ഞും നിന്നിരുന്ന ആ കുസൃതിനിറഞ്ഞ നിഷ്ക്കളങ്ക മുഖമുള്ള പെൺക്കുട്ടിക്ക്‌‌ എങ്ങനെ ഇത്രയേറെ മാറുവാൻ കഴിഞ്ഞു.
ഒരു ഫോൺ കോൾ ഓർമ്മകളിൽ നിന്നും എന്നെ ഉണർത്തി.
കാൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർക്കുമ്പോൾ മറുതലക്കൽ നിന്നും ഒരു മുരടനക്കത്തോടുക്കൂടി അയാൾ സംസ്സാരിച്ചുതുടങ്ങി.
” നോക്കു മിസ്റ്റർ സിദ്ധു.
താങ്കളെ വിലയ്ക്കെടുക്കുവാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാം.
എന്നാലും ആ തെളിവുകൾക്കായി ആയിരത്തിന് വലതുവശം എത്രം പൂജ്യങ്ങൾ വേണമെങ്കിലും നിങ്ങൾക്ക് എഴുതി ചേർക്കാം.
ഇവിടെ നിങ്ങൾ പറയുന്നതാണ് തുക.”
ഒരു ചെറു ചിരിയോടുക്കൂടി അയാൾ തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *