മഹേശ്വരിയെന്നായിരുന്നു എന്റെ അമ്മായിയുടെ പേര്. വയസ്സ് നാല്‍പതിനോടായെങ്കിലും ഒരു മുപ്പത്തിമൂന്ന് മുപ്പത്തിരണ്ടേ കണ്ടാല്‍ എല്ലാവരും പറയൂ. ഞാനാണെങ്കില്‍ നല്ല ഫിറ്റും. ഞാന്‍ പൈസ്സയുടെ കാര്യത്തില്‍ രണ്ടും കല്‍പ്പിച്ചായിരുന്നു. അതിനാള്‍ നാമം ജപിച്ച് കഴിഞ്ഞ് കുശലന്ന്വേഷണത്തിന് വന്നിരുന്ന മഹേശ്വരി അമ്മയിയുടെ അടുത്ത് കയര്‍ത്ത് സംസാരിക്കേണ്ടി വന്നു.
“…അല്ലാ…എന്താ നിങ്ങടെ ഉദ്ദേശ്യം….മഹേശ്വരിയമ്മായിയേ….”. ഞാന്‍ കയര്‍ത്തു.
“…കണ്ണന്‍ കുട്ട്യേ…പതുക്കെ സംസാരിക്ക്….അയല്‍പ്പക്കക്കാര്‍ കേട്ടാ മോശാ…”. അമ്മായി എന്റെ വായ പൊത്തികൊണ്ട് പറഞ്ഞു.
“..കേള്‍ക്കട്ടേ നിങ്ങടെ പുരാണങ്ങള്‍…നാട്ടുകാര്‍…..”. എന്റെ കലി തീരാതെ ഞാന്‍ പറഞ്ഞു.
“…നില്ല്…മോനെ ഞാന്‍ അമ്മാവനെ ഇപ്പോ ഫോണ്‍ വിളിക്കാം….”. എന്നു പറഞ്ഞ് അവര്‍ ഫോണ്‍ വിളിക്കാന്‍ തുടങ്ങി.
മൊബൈല്‍ ഫോണില്‍ അമ്മാവനെ അമ്മായിക്ക് കിട്ടി. അവര്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവസ്സാനം മൊബൈല്‍ ഫോണ്‍ എനിക്ക് കൈമാറി.
“…അമ്മാവാ….എന്നാ കാശ് തരുന്നേ….എനിക്ക് ഇന്നറിയണം….”.
“…ഡാ….തരാഡാ….ഇല്ലാത്തതുകൊണ്ടല്ലേ…..”.
“അമ്മാവാ….കാശില്ലെന്ന് പറയരുത്…കാശില്ലാഞ്ഞീട്ടാണോ….പുതിയ സ്ഥലം ഒക്കെ വാങ്ങിയത്…..എന്നെ പൊട്ടന്നാക്കാമെന്ന് വിചാരിക്കണ്ടാ കേട്ടോ….”.
ഇതു കേട്ടപ്പോള്‍ അമ്മാവന്‍ പരുങ്ങി. എല്ലാം മനസ്സിലാക്കി എന്നു മനസ്സിലായ അമ്മാവന്‍ നിശബ്ദ്ധത പാലിച്ചു.
“…ദേ…അമ്മാവാ….ഒരു മാതിരി ഊബിയ പണി എന്റെ അടുത്ത് കാണിക്കരുത്…..ആ പൈസ്സ കിട്ടീട്ട് വേണം എനിക്ക് വീട്ടില്‍ കയറാന്‍…..കല്യാണപ്രായം കഴിയാറായി…എനിക്ക്…..വീട്ടില്‍ തിരികേ കയറീട്ട് വേണം എനിക്ക് കല്യാണം നോക്കാന്‍…..വീട്ടുകാരില്ലാത്തവന് ഈ നാട്ടില്‍ പെണ്ണു കിട്ടില്ല എന്നറിഞ്ഞൂടെ …..”. ഞാന്‍ വിങ്ങി പൊട്ടാറായി.