എന്ന് പറഞ് സലിം പുറത്തേക്ക് ഇറങ്ങി…
“മുരുകാ നീയാണോ കൊന്നത് ഇവനെ…??
ശബ്ദം താഴ്ത്തി വികാര തള്ളിച്ചയോടെ അവൾ ചോദിച്ചു…
“ആ …ഞാനാ..”
“മിടുക്കൻ ഒരാളും അറിയരുത് … പിടുത്തവും കൊടുക്കരുത് നീ എനിക്ക് കാണണം നിന്നെ…”
“എനിക്കും …”
“എന്ത്…??
മുരുകൻ മുളകിലേക്ക് നോക്കി … അത് കണ്ടവൾ ചിരിച്ചു കൊണ്ട് പറഞ്ഞു….
“കണ്ടാൽ മാത്രം പോരാ “
സലിം വന്നപ്പോ അവൾ പിറകോട്ട് നിന്നു രണ്ട് വലിയ വെട്ട് കല്ല് വണ്ടിയുടെ ഡിക്കിൽ വെച്ചടച്ചു അയാൾ വന്ന് വണ്ടിയെടുത്തു….
സലിം വണ്ടി നിർത്തിയത് പാടത്തേക്ക് ഇറങ്ങുന്ന സ്ഥലത്ത് ആയിരുന്നു…
“അണ്ണാ ഇവിടെ ആണോ കളയുന്നത്…”
“ആടാ പാടത്തിന്റെ നടുക്കുള്ള ചാലിൽ കെട്ടി താഴ്ത്താം അതാകുമ്പോ പിന്നെ പൊന്തില്ല….”
അത് നല്ല ഐഡിയ ആണെന്ന് മുരുകനും തോന്നി കാരണം ഇപ്പൊ മഴ കാലം ആണ് ഇനി ആരും പാടത്ത് വരില്ല ഇനി അടുത്ത കൊല്ലം കൃഷി പണിക്കാണ് ആളുകൾ വരിക അവർ വന്നാലും ഇത്രയും ആഴമുള്ള ചാലിൽ ഇറങ്ങില്ല എന്ന് മാത്രം അല്ല കൃഷി ആവശ്യങ്ങൾക്കായി എപ്പോഴും വെള്ളം കെട്ടി നിർത്തുകയും ചെയ്യും….
“മുരുകാ അവന്റെ ശരീരത്തിൽ ഒരു തുണി പോലും വേണ്ടാ …”
“അത് എന്തെ…??
“ഇനി ഏതെങ്കിലും കാലത്ത് ഇവനെ കിട്ടിയാൽ അത് വെച്ച് തിരിച്ചറിയും…”
“ആ അത് ശരിയാ…”
സുരന്റെ നഗ്നമായ ബോഡി രണ്ടുപേരും കൂടി നിലത്തേക്ക് ഇറക്കി ഒരു കല്ല് നെഞ്ചിലും മറ്റേത് വയറിലും വെച്ച് വരിഞ്ഞു കെട്ടി… കോരി ചൊരിയുന്ന മഴയത്ത് സലീമും മുരുകനും കൂടി അവന്റെ ബോഡി ചുമന്ന് പാടത്തിന്റെ സെന്ററിൽ ഉള്ള തോട് ലക്ഷ്യമാക്കി നടന്നു…