അജ്ഞാതന്‍റെ കത്ത് 3

Posted by

“ഹലോ……. ഹലോ……. “

” ആരാ വിളിച്ചത്?”

മറുവശത്ത് ഒരു മലയാളി സ്ത്രീ സ്വരം. പെട്ടന്ന് കോൾ ഡിസ്കണക്റ്റായി.

” അരവി അത് സജീവ് തന്നെയാണ് . ഞാനയച്ച മെസ്സേജ് മലയാളത്തിലാ അത് വായിച്ചിട്ടാ അയാൾ തിരിച്ച് വിളിച്ചത്. നമുക്ക് എന്താ ചെയ്യാൻ കഴിയുക? ലൊക്കേഷൻ ട്രെയ്യ്സെയ്താലോ”

“വേദ നിന്റെ തലയ്ക്ക് ഓളംവെട്ടിയോ? ഓടിച്ചെന്നു പറഞ്ഞാലൊന്നും നടപ്പുള്ള കാര്യമല്ല ഇത്. പോലീസ് പെർമിഷൻ വേണം ഇതിന്”

പിന്നീടവൻ സംസാരിക്കാതെ വണ്ടി ഡ്രൈവ് ചെയ്തു. ചിറ്റൂർ എത്തുംവരെ ആരും സംസാരിച്ചില്ല.
26 വയസുള്ള മെലിഞ്ഞ, അയഞ്ഞ ജുബയും ജീൻസുമിട്ട ഒരു യുവാവായിരുന്നു സ്വാതി സ്വാമിനാഥൻ
കാര്യങ്ങളെല്ലാം അറിഞ്ഞ സ്വാതി പറഞ്ഞു.

“ലോക്കൽ പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുത്താൽ അവർ അന്വേഷണം നടത്തിയേനെ. പക്ഷേ ഈ കേസിൽ പരാതിപ്പെടേണ്ടവർ മിസ്സിംഗാണ്. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ അവർ ഇപ്പോൾ ടൂറിലാണ്. നിങ്ങൾ വീട്ടിൽ കണ്ട കാലുകൾ സജീവിന്റേതാണെങ്കിൽ അയാൾ നിങ്ങളെ കണ്ടിട്ടുണ്ടാവും. അങ്ങനെയെങ്കിൽ അയാളുടെ ഭാര്യയും കുഞ്ഞും എവിടെ? അയാൾ ഒളിച്ചു കഴിയുന്നത് എന്തിനാണ്? ആരെയാണ് അയാൾ ഭയക്കുന്നത്?

” ഇതേ ചോദ്യമാണ് എനിക്കും?”

“ആ വീട് പരിശോധന നടക്കണമെങ്കിൽ ഒന്നുകിൽ ഹൗസ് ഓണറെ കാര്യം പറഞ്ഞ് മനസിലാക്കണം, അല്ലാതെ വേറെ വഴി ഇല്ല.”

സ്വാതി തുടർന്നു.

“നമ്മളിതെത്ര ഒളിപ്പിച്ച് ചെയ്താലും ഇതെങ്ങനെയെങ്കിലും ലീക്കാവും. മീഡിയ അറിഞ്ഞാൽ എല്ലാവർക്കും ഒളിക്കാൻ സമയം കിട്ടും. നമുക്കാ ഹൗസ് ഓണറോട് സംസാരിച്ചാലോ”

“അതൊക്കെ റിസ്ക്കുള്ള കാര്യമാണ്. നമ്മൾ വെറുതെയിരിക്കുന്ന ഒരോ നിമിഷവും അപകടം അടുത്തു വരികയാണ്. നമുക്ക് എത്രയും പെട്ടന്ന് ലാബിലെത്തണം., മരണപ്പെട്ടവരിൽ തീർത്ഥ ഉണ്ടോ എന്നറിയണം.അതിന് അവളുടെ ഡയറിയിലെ ബ്ലഡ് സാമ്പിൾ മതി. സ്വാതി ബിസിയല്ലെങ്കിൽ ഞങ്ങളോടൊപ്പം കൊച്ചിക്കു വരൂ “

” ഞാൻ നാളെ എത്താം. ഇന്ന് നൈറ്റ് കുറച്ച് വർക്ക് തീർക്കാനുണ്ട്. പിന്നെ മാതൃഭൂമിയിലെ ജോലി ഞാൻ രാജി വെച്ചു.പുതിയ ജോലിക്കായി നെട്ടോട്ടത്തിലാ.”

Leave a Reply

Your email address will not be published. Required fields are marked *