ആമി അഭിരാമി

Posted by

അഭിയുടെ മെസ്സേജ് കണ്ട ആമിയുടെ കണ്ണുകൾ വിടർന്നു മനസ്സ് തുടിച്ചു നൊമ്പരം നിറഞ്ഞ സുഖത്തിലൂടെ ഹൃദയം സഞ്ചരിച്ചു

ആമിയുടെ മറുപടിക്കായി അഭി കാത്തിരുന്നു

..ആമി ..

മുറിയിലേക്ക് കയറിയ കരീം ഒരു കവർ ആമിക്ക് നേരെ നീട്ടി

..ഇത് മോൾ അഭിയുടെ അമ്മയുടെ കയ്യിൽ കൊടുക്ക് എന്നിട്ട് സൂക്ഷിച്ചു വെക്കാൻ പറ..

..ശരി ഉപ്പ..

ആമി സന്തോഷത്തോടെ കവർ വാങ്ങി അഭിയുടെ വീട്ടിലേക്ക് നടന്നു

ആമി ഓൺലൈനിൽ നിന്ന് പോയിരിക്കുന്നു ആമിക്ക് തന്നെ ഇഷ്ട്ടമില്ല അല്ലെങ്കിലും പെണ്ണിന് പെണ്ണിനോടല്ലല്ലോ പെണ്ണിന് ആണിനോടല്ലേ പ്രണയം തൊന്നേണ്ടത് പക്ഷെ എനിക്ക് എന്റെ ആമിയോടാണ് പ്രണയം അവളെ മറക്കാൻ തനിക്കാവില്ല

അഭിയുടെ നെഞ്ചകം നീറാൻ തുടങ്ങി ശരീരത്തിന് ഭാരം കൂടിയത് പോലെ കണ്ണുകളിൽ വിരിഞ്ഞ നൊമ്പര പൂക്കൾ തലയിണയിൽ വീണു ചിതറി

കോളിംഗ് ബെൽ കേട്ട് വാതിൽ തുറന്ന രാധിക ആമിയെ കണ്ട് പുഞ്ചിരിച്ചു

..അമ്മേ ഇത് ഉപ്പ തന്നതാ സൂക്ഷിച്ചു വെക്കാൻ പറഞ്ഞു..

..മോള് വാ ഇവിടെ ഒരാൾ കുറച്ചു നേരമായി കാറ്റു പോയ ബലൂൺ പോലെ ഇരിക്കാ ഭക്ഷണം പോലും കഴിച്ചിട്ടില്ല മര്യാദക്ക് പിണങ്ങിയാ രണ്ടാളും കൂടി..

ആമി രാധികയോട് ചിരിച്ചു കൊണ്ട് അഭിയുടെ റൂമിനടുത്തേക്ക് നീങ്ങി

രാധിക കവറുമായി മുറിയിൽ കയറി ഉച്ചയുറക്കത്തിലേക്ക് വഴുതി വീണു

..അഭി..

ആമിയുടെ വിളി കേട്ട് അഭി കണ്ണു തുറന്നു

കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ണുനീർ പടർന്ന കവിളിൽ മുടികൾ പറ്റി ചേർന്ന് കിടക്കുന്നു

ആമിക്ക് അഭിയെ അങ്ങിനെ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല അവൾ അഭിയെ വാരി പുണർന്നു

..എന്തിനാ അഭി കരയണെ..

..എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല ആമി നീ മറുപടി പറയാതായപ്പോൾ..

..ഉപ്പ വന്നു അതു കൊണ്ടാ ഞാൻ..

വാക്കുകൾ മുഴുവനക്കാൻ ആമിക്ക് കഴിഞ്ഞില്ല അവൾ വിങ്ങിപ്പൊട്ടി

..കരയല്ലേ ആമി..

അഭി ആമിയുടെ മുഖം കൈകളിൽ കോരി എടുത്തു

..ആമി കരഞ്ഞാൽ എനിക്ക് സങ്കടാവും..

..അത്രക്ക് ഇഷ്ടമാണോ എന്നെ..

..ഒരുപാട്..

Leave a Reply

Your email address will not be published. Required fields are marked *