അവള് വിടുന്ന മട്ടില്ല അവസാനം ഡോറ് പൊളിയും എന്നായപ്പോൾ ഞാൻ ഡോറ് തുറന്നു .
ഡാ സമയം എത്രയായിന്ന് അറിയോ പത്ത് മണിയായി എന്നിട്ടും പോത്ത് പോലെ കിടന്നുറങ്ങുവാ
പോത്ത് നിന്റച്ഛൻ വന്ന ദേഷ്യത്തിൽ ഞാൻ പറഞ്ഞു
ദേ അച്ഛാ ചിന്തു വിളിക്കുന്നു എന്നും പറഞ്ഞ് എന്നെ നോക്കി ആക്കിയ ഒരു ചിരി
ദൈവമേ ഈ പൊട്ടികാളിയെക്കൊണ്ട് തോറ്റല്ലോ ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു മുകളിലായതുകൊണ്ടും അവള് അട്ടഹസിക്കാതതുകൊണ്ടും ആരും കേട്ടില്ല
ടാ വേഗം താഴോട്ട് വാ പോത്ത് കുറേ നേരമായി നിന്നെ അന്വേഷിക്കുന്നു
നീ പോത്തിനോട് പറ ഞാൻ കുളിച്ചിട്ട് വരാമെന്ന് ഞാനും വിട്ടു കൊടുത്തില്ല
അല്ലേലും മാസത്തിലൊരിക്കൽ കുളിക്കണത് നല്ലതാ എന്നും പറഞ്ഞ് എന്റെ നെഞ്ചിൻ കൂടിനിട്ട് ഒരു ഇടിതന്നിട്ട് അവള് താഴേക്ക് ഓടി പോയി .
കുളിയും പല്ലു തേപ്പുമൊക്കെ കഴിഞ്ഞ് ഞാൻ താഴോട്ട് ഇറങ്ങി . എന്ത് ഉറക്കമാടാ ഇത് ചോദ്യം അങ്കിളിന്റെതായിരുന്നു .
ആകെ വല്ലപ്പോഴുമാ അങ്കിളേ ഞാൻ ഇങ്ങനെ ഉറങ്ങനേ അതും ഇവിടെ വരുമ്പോ മാത്രം വീട്ടിലാണേൽ അമ്മ ഏഴുമണി കഴിഞ്ഞാ പിന്നെ കിടത്തില്ല
ഉം നിന്ന് ന്യായം പറയാതെ പോയി വല്ലോം കഴിക്കാൻ നോക്ക് . എന്നും പറഞ്ഞ് അങ്കിൾ തിണ്ണയിലോട്ട് പോയി . ഞാൻ അടുക്കളയിലോട്ടും .
ആന്റി ഇന്നെന്താ കഴിക്കാൻ എന്നും ചോദിച്ചുകൊണ്ട് ഞാൻ അടുക്കളയിലേക്ക് കയറിചെന്നു
പോത്തിറച്ചിയുണ്ട് എടുക്കട്ടെ എന്നും പറഞ്ഞ് അഞ്ചു ഇടയിലേക്ക് ചാടി വീണു