“ആട്ടെ അന്റെ പേരെന്താ ?”
“ഇയറിയണ്ട “
“പ്ലീസ് പറയടോ ?”
“ഷെമീന “.
“ഷെമി നല്ല പേര്. ഞാൻ നബീല് “
“ഞാൻ ചോദിച്ചില്ല “
“ഇയ്യ് ചോതിച്ചില്ലെങ്കിലും പറയണ്ട കടമ എനിക്കില്ലേ “
എനിക്കെന്തോ അവനോടു സംസാരിക്കും തോറും വീണ്ടും സംസാരിക്കാൻ തോന്നി ആദ്യത്തെ ഭയമെല്ലാം പോയി. എന്നാലും ആ സംസാരത്തിൽ നിന്നു പുറത്തുവരാൻ ഞാൻ പറഞ്ഞു.
“മതി ഇക്കാ വരാൻ സമയമായി. ഫോൺ വെച്ചോ “.
“ശെരി ഞാൻ ഇനി ഇന്നു വിളിച്ചു നിന്നെ ശല്യം ചെയ്യില്ല. ഞാൻ നാളെ വിളിക്കാം. ഇന്നു നീ നന്നായി ആലോചിക്കൂ. എന്റെ ഫ്രണ്ട്ഷിപ് ഇഷ്ടമായെങ്കിൽ മാത്രം നാളെ ഫോൺ എടുത്താൽ മതി. എടുത്തില്ലെങ്കിൽ പിന്നെ ഞാൻ വിളിച്ചു ശല്യം ചെയ്യില്ല. ഒകെ ബൈ “.
ഞാനൊന്നു മൂളി ഫോൺ വെച്ചു.