മനസിൽ നബീലിന്റെ വാക്കുകൾ കിടന്നു മുഴങ്ങി. അതെ പ്രണയം എന്ന കാര്യം ഞാൻ ജീവിതത്തിൽ അനുഭവിക്കുന്നത് അവനിലൂടെയാണ്. അവൻ എന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ട്. ഈ മധ്യ വയസ്സിലും എന്നെ പ്രണയിക്കുന്ന ഒരു മനസ് അവനുണ്ട്. ആ പ്രണയം ഞാൻ എൻജോയ് ചെയ്യേണ്ടതുണ്ട്. ജീവിതത്തിനു വീണ്ടും ഒരു തുടക്കം ലഭിക്കേണ്ട പോലെ. അവൻ പറഞ്ഞതുപോലെ ജീവിതം ഒന്നേയുള്ളു അത് നമ്മുക്ക് പറയപ്പെട്ടവരുടെ കൂടെ ആകണം. ഈ ചെറിയ ജീവിതത്തിൽ ഞാൻ ആരെയാ സ്‌നേഹിക്കേണ്ടതു. എനിക്ക് രണ്ടു പേരെയും വേണം. ഇവിടുത്തെ സമൂഹത്തിൽ പെണുങ്ങൾക്കു മേധാവിത്തം ഉണ്ടായിരുന്നെങ്കിൽ ഞാൻ രണ്ടുപേരെയും എന്റെ ഭര്ത്താക്കന്മാര് ആയി കൊണ്ടുപോയേനെ. ഇത്രയും കാലം ഞാൻ എന്റെ ഇക്കാനെ സ്നേഹിച്ചു ജീവിച്ചില്ലേ. ഇനി ഞാനെന്റെ നബീലിന് വേണ്ടി ജീവിക്കട്ടെ. പക്ഷെ എന്റെ കുഞ്ഞുങ്ങളെ കുറിച്ച് ഓർക്കുമ്പോളാണ് മനസ് പിടയുന്നത്. പക്ഷെ ഞാൻ മനസ്സ് കല്ലാക്കികൊണ്ടു ഒരു തീരുമാനം എടുക്കാൻ പോകുകയാണ്. അതെ ഞാൻ നബീലിന്റെ കൂടെ ജീവിക്കാൻ ഇറങ്ങുകയാണ്. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. എത്രയും പെട്ടന്ന് ഇത് അവനെ അറിയിക്കണം അല്ലെങ്കിൽ ഒരുപക്ഷെ എന്റെ മനസുമാറും.
ഞാൻ വേഗം ഫോണെടുത്തു അവന്റെ നമ്പറിൽ അടിച്ചു.
“ഹലോ “
“ഹ്മ്മ് ഞാൻ റെഡിയാണ് നിന്റെ കൂടെ ഇറങ്ങി വരാൻ “
“എടി ഞാൻ നിന്നോട് പറഞ്ഞില്ലേ നാളെ പറഞ്ഞ മതിയെന്ന്…”
“ഞാൻ നാളെ പറയാൻ നിന്നാൽ ചിലപ്പോ എന്റെ തീരുമാനങ്ങൾ ഒക്കെ മാറ്റേണ്ടിവരും. അതുകൊണ്ട് എത്രയും പെട്ടന്ന് നീയെന്നെ കൂട്ടികൊണ്ടുപോ . എനിക്ക് വയ്യ ഇങ്ങനെ തീ തിന്നു ജീവിക്കാൻ. “.
“എന്റെ തീരുമാനങ്ങൾ നിന്നെ വേദനിപ്പിച്ചോ മുത്തേ. ?”
“ഇല്ലടാ നീ പറഞ്ഞതാ ശെരി “
“എന്നാൽ ശെരി എനിക്ക് കുറച്ചുകാര്യങ്ങൾ ഒക്കെ ശെരിയാകാനുണ്ട്. എല്ലാം അറേഞ്ച് ചെയ്യട്ടെ.