എന്തൊക്കെയോ സംസാരിച്ചു ഞങ്ങൾ, വീട്ടിലെകാര്യങ്ങളും മറ്റും. അപ്പോഴാണ് അറിഞ്ഞത് അടുത്ത മാസം അവന്റെ സഹോദരിയുടെ കല്യാണമുണ്ടെന്നു. എന്നെക്ഷണിച്ചു പക്ഷെ ആ ദിവസങ്ങളിൽ എന്റെ പ്രസവം അടുക്കും അതുകൊണ്ട് എനിക്ക് പോകാൻ പറ്റില്ല.
ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു. ഞങ്ങൾ പരസ്പരം കൂടുതൽ അടുത്തു. ആ സൗഹൃദത്തിന്റെ അതിർ വരമ്പുകൾ ലങ്കിക്കാതെ ഞങ്ങൾ എല്ലാ ഫോര്മാലിറ്റി കളും മറന്നു ഒരു എടാ പോടാ ബന്ധത്തിൽ എത്തി.
അങ്ങനെ എന്റെ ഒമ്പതാം മാസത്തിൽ എത്തിയപ്പോൾ പിന്നെ എനിക്ക് കൂടുതൽ പരിഗണന വീട്ടിൽ നിന്നും കിട്ടി തുടങ്ങി. അതുകൊണ്ട് ഫോൺ വിളികൾ ഒക്കെ ഒന്ന് കുറക്കേണ്ടി വന്നു. പ്രസവ ദിവസം അടുക്കാറായപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വന്നു. ആ ദിവസങ്ങളിൽ ആശുപത്രി മുറിയിൽ ഉമ്മ എപ്പോഴും ഉണ്ടാകും. ഇക്കാ വരുമ്പോൾ ആകും ഉമ്മ ഒന്ന് ഫ്രീ ആകുന്നതു. കൂടാതെ എന്റെ സ്വന്തം ഉമ്മയും വന്നുനിൽക്കാൻ തുടങ്ങി. അതിൽ പിന്നെ എനിക്ക് അവനെ വിളിക്കാൻ തീരെ പറ്റാതെയായി. അവനും പെങ്ങളുടെ കല്യാണവും മറ്റുതിരക്കുകളുമായി ഓടിപ്പാഞ്ഞു നടക്കുകയായിരുന്നു.
എന്റെ പ്രസവവും കല്യാണവും ഒരേ ദിവസം തന്നെ നടന്നു. മൂന്നാമത്തെ പ്രസവം ആയതു കൊണ്ട് എനിക്കുവല്യ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. പക്ഷെ അവനോടു സംസാരിക്കാൻ കഴിയാത്തതിൽ എനിക്ക് വല്ലാത്ത ഒരു ബുദ്ധിമുട്ട് തോന്നി. ഇപ്പൊ തന്നെ മിണ്ടിയിട്ടു ഒരാഴ്ചക്ക് മേലെയായി. ഇനി വയ്യ എനിക്ക് പിടിച്ചു നിക്കാൻ.
പക്ഷെ എപ്പോഴും റൂമിൽ ആളുണ്ടാകും. കൂടാതെ കുഞ്ഞിനെ കാണാൻ വരുന്നവരുടെ തിരക്കും. ഞാൻ ശെരിക്കും നിസഹായാവസ്ഥയിൽ ആയി.