ഇക്കാ ഒരു ഷർട്ട് എടുത്തിട്ട് ഒന്നുംകഴിക്കാതെ അവിടെന്നു ഇറങ്ങിപ്പോയി. ഞാൻ അവിടെ തന്നെ ഇരുന്നു ഒരുപാടു കരഞ്ഞു. വയ്യാത്ത ഉമ്മ ഇതെല്ലാം കണ്ടും കേട്ടും എണീറ്റു വന്നു. പാവം അതിനെ കഷ്ടപെടുത്തണ്ടല്ലോ എന്ന് കരുതി ഞാൻ എഴുനേറ്റു അതിനോട് കിടന്നോളാൻ പറഞ്ഞു. വേഗം മൂത്ത മോളെ റെഡിയാക്കി സ്കൂളിൽ പറഞ്ഞയച്ചു. ഒന്നും കഴിക്കാനൊന്നും നിന്നില്ല കുറച്ചു നേരം കിടന്നു. രണ്ടാമത്തെ കുഞ്ഞിനെ ഷീല ടീച്ചറുടെ കൂടെ അങ്കണവാടിയിലേക്കു വിട്ടു. താഴെയുള്ള കുഞ്ഞിനെ കുളിപ്പിച്ച് കുറുക്കെല്ലാം കൊടുത് ഞാൻ ഉറക്കി.
അതിനുശേഷം ഞാൻ ഇക്കാക്ക് ഒന്ന് വിളിച്ചു നോക്കി. ആദ്യം ഫോൺ ബിസി ആക്കി. പിന്നെ എടുക്കാതെയായി. എന്നോടുള്ള ദേഷ്യം കുറഞ്ഞിട്ടുണ്ടാവില്ല. എനിക്കും വിഷമമായി. അപ്പോഴാണ് നബീൽ വിളിക്കുന്നത്. ഞാൻ നടന്നതെല്ലാം അവനോടു പറഞ്ഞു എനിക്ക് കരച്ചിൽ പിടിച്ചു നിക്കാൻ കഴിഞ്ഞില്ല.
“സാരമില്ലെടി, അപ്പോഴത്തെ ദേഷ്യത്തിന് അടിച്ചതാകും, നീ വിഷമിക്കണ്ട വൈകുന്നേരം വരുമ്പോൾ ഒക്കെ ശെരിയാകും “
“നീയെന്നെ അടിക്കുമോടാ ?”
“ഇതുപോലുള്ള വികൃതി ഒക്കെ കാണിച്ചാൽ ഞാനും അടിക്കും “
“ഓഹോ അപ്പൊ നിനക്കും എന്നോട് സ്നേഹമില്ല alle?”
“സ്നേഹമുള്ളതുകൊണ്ടല്ലേ അടിക്കുന്നത് “
“ഹ്മ്മ് “
“എന്താ മൂളല് മാത്രുള്ളു, ഇപ്പോഴും നിന്റെ വിഷമം മാറിയില്ലേ “.
“മാറി “
“എന്ന മുത്തൊന്നു ചിരിച്ചേ “
അവന്റെ കുട്ടിത്തം നിറഞ്ഞ സംസാരം ഞാൻ എപ്പോഴും ആസ്വദിച്ചുകൊണ്ടിരുന്നു. ദുഃഖം വന്നപ്പോളെല്ലാം അവൻ എന്റെ ജീവിതത്തിൽ സന്തോഷങ്ങൾ കൊണ്ട് വന്ന് തന്നു.