“ഒന്നുമില്ലെടി. എന്തിയെ മോൾ ഉറങ്ങിയോ ?”.
“അവൾ ഉറങ്ങി. എന്തോ നിന്റെ ശബ്ദത്തിൽ എന്തോ വ്യത്യാസം ഉണ്ട്. എന്താ നിനക്ക് പറ്റിയെ ?”
“ഒന്നുമില്ലെടി”.
“പറയടാ. എനിക്ക് വിഷമാക്കുമെടാ. നിനക്ക് എന്നോട് പറഞ്ഞൂടെ എന്താണെങ്കിലും “
അത് പറഞ്ഞതും അവൻ ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു. ഞാൻ കുറെ അവനോടു ചോദിക്കുന്നുണ്ട് എന്താണെന്നു. അവനു ഒന്നും പറയാൻ കഴിയുന്നില്ല. അവന്റെ കരച്ചിൽ കേട്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. മെല്ലെ മെല്ലെ അവൻ കരച്ചിൽ ഒതുക്കിപിടിക്കാൻ ശ്രമിച്ചു.
“ഇന്റെ മുത്തുമോനല്ലടാ… ഇന്നോട് പറ ഇയ്യ്. എന്നെ വിഷമിപ്പിക്കല്ലേട മോനെ “.
“എനിക്ക് പറ്റുന്നില്ല ഷെമി.. നീയില്ലാണ്ട് ഇക്ക് പറ്റുന്നില്ല. “
“നമ്മടെ വിധി അങ്ങാനായിപ്പോയില്ലേ ?”
“ഇന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ഇയ്യ് മാത്ര. അനക്ക് വേണ്ടി മാത്ര ഞാനിപ്പോ ജീവിക്കുന്നത്. ഇക്ക് അന്നേ വേണം ഇന്റെ പെണ്ണായിട്ടു. “
“അതിനു ഞാനെന്തു ചെയ്യാനാടാ മോനെ “.
“ഇയ്യിന്റെ കൂടെ ഇറങ്ങിവാ. നമുക്കൊരുമിച്ചു ജീവിക്കാം. എനിക്കിപ്പോ ഒരു പ്രശ്നങ്ങളും ഇല്ല. നീ എന്റെ കൂടെ വന്നാ മാത്രം മതി. “