“ഇയ്യെന്ത് വാർത്താനാടാ മോനെ പറയുന്നത്. ഇയ്യെന്ത് ആലോയിച്ചിട്ട. ഇക്കൊരു ഭർത്താവില്ലേ. കുട്ടിയോളില്ലേ. “
“എല്ലാം നല്ലപോലെ ആലോചിച്ചോണ്ടാ ഞാൻ പറയുന്നത്. ഇയ്യിത്രേം കാലം ആന്റിക്കാടെകൂടെ ജീവിച്ചില്ലേ. ഞാനും അന്നേ അത്രത്തോളം ഇഷ്ടപെടുന്നില്ലേ ഇനി ഇന്റെ കൂടെ ജീവിക്കു ഇയ്യ്. നമ്മളൊന്നായതിനു ശേഷം എന്റെകുട്ടിയോള്ളേം കൊണ്ടുവരാം “.
“ഇജ്ജ് പറയുന്നതൊക്കെ പൊട്ടതാരാണ്. “
“ഇതല്ലാണ്ട് നമ്മുക്ക് ജീവിക്കാൻ ഒരു വഴിയും ഇല്ല. ഇക്ക് അന്റെ കൂടെ ഓർമിച്ചു ജീവിച്ചാ മതി. അതിനു ഇയ്യ് ഒരു വഴി പറയു ഞാൻ അത് പോലെ ചെയ്യാം .”
അവന്റെ ചോദ്യത്തിൽ പെട്ടന്ന് എനിക്കുത്തരം മുട്ടിപോയി. എനിക്കറിയില്ല എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ ദൈവമേ.
“കണ്ട അനക്കും അറിയില്ല. അതാ ഞാൻ പറഞ്ഞെ ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ല. ഇയ്യോന്നാലോചിച്ചു നോക്ക് എത്ര കാലംച്ചിട്ട നമ്മൾ ഇങ്ങനെ ഫോൺ il പ്രേമിച്ചോണ്ടിരിക്ക. ഇങ്ങനെ പോയാൽ ഒരിക്കലും അന്നേ കിട്ടാത്ത വിഷമത്തിൽ ഞാൻ വല്ല കടുംകൈയും ചെയ്യും. അല്ലാണ്ട് ഇക്ക് പറ്റണില്ല “.
അവൻ വിങ്ങി പൊട്ടി.
“ഡാ അങ്ങനൊന്നും പരയല്ലേടാ. നീയില്ലാതെ ഞാൻ എന്തിനാ ജീവിക്കുന്നെ “
“ഇല്ല ഷെമി. നിന്നെ കുറിച്ചോർത്ത എന്റെ ആവലാതികൾ മുഴുവൻ. ഉള്ളത് ഒരു ജീവിതമാണ് അത് നിന്റെ കൂടെ ജീവിക്കാനാണ് എനിക്ക് ഇഷ്ടം. ഇത്രേം കാലം നീ നിന്റെ ഇക്കാടെ കൂടെ ജീവിച്ചില്ലേ. ഇനി നിന്റെ സ്നേഹം എനിക്ക് തന്നൂടെ. നിന്റെകുഞ്ഞുങ്ങളെ ഒക്കെ നിന്റെ ഇക്കാ പൊന്നുപോലെ നോക്കിക്കോളും നമ്മൾ ഒന്നിച്ചതിനു ശേഷം അവരെ നമ്മുക്ക് കാണുകയോ, കൂട്ടികൊണ്ടുവരികയോ ചെയ്യാം. നീയൊരു വാക്കു പറഞ്ഞ മാത്രം മതി. നീ പേടിക്കുന്നപോലെ ഒന്നുമില്ലടാ. “