C2 ബാച്ച് 1992 ചരല്‍ കുന്ന്

Posted by

” അങ്കിളെന്താ ഈ പറയുന്നേ ? അനില്‍ ലോഡിറക്കാന്‍ പോകൂന്നോ ?”

‘ അതെ മോളെ ..ഇപ്പൊ അവന്റെ ചുമലിലാ വീട് മുഴുവന്‍ ….അവനിളയതാ …മൂത്തത് രണ്ടു പെണ്ണുങ്ങള്‍ …അപ്പന്‍ നേരത്തെ മരിച്ചു …കുഴപ്പമില്ലാതെ ജീവിക്കുവാരുന്നു …അപ്പോളാ അവന്റെ അമ്മക്ക് ഒരസുഖം …ഞാന്‍ പഠിപ്പിച്ചിരുന്ന സ്കൂളിനടുത്തയിരുന്നു അവന്റെ വീട് …. അതോടെ ആ വീട് വിറ്റിട്ട് അവർ ഇവിടെ അടുത്തെവിടെയോ ഒരു കോളനിയിലാണ് താമസം … കൂട്ടിനു കുറച്ചു കടവും മൂത്ത പെങ്ങളും ഒരു മോളും , പിന്നെ ഇവന്റെ നേരെ മൂത്ത ചേച്ചിയും …’അമ്മ കിടപ്പിലായതോടെ സ്ത്രീധന ബാക്കിയുടെ പേര് പറഞ്ഞു മൂത്ത ചേച്ചിയെയും വീട്ടിൽ കൊണ്ടാക്കി ….ഇപ്പൊ അവൻ ചെയ്യാത്ത പണികളില്ല ….നിനക്കറിയോ അവനാ എന്റെ സ്‌കൂളിലെ ഏറ്റവും കൂടുതൽ മാർക്ക് മേടിച്ചിരുന്ന കുട്ടി . പത്തിൽ ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നു ..അന്നേരമാ ഈ അവസ്ഥ വന്നത് … ഒരു വർഷം അവൻ പോയില്ല …ഞാൻ മാർക്കറ്റിൽ വെച്ച് കണ്ടപ്പോളാണ് കാര്യങ്ങളറിഞ്ഞു ഇവിടെ ചേർത്തത് ….. ഞാൻ ഫീസ് ചോദിക്കാറില്ല …എന്നാലും അവൻ ഉണ്ടാകുമ്പോൾ കൊണ്ട് വന്നു തരും ….അവന്റെ പണ്ടത്തെ വീടിന്റെ അയൽവക്കത്തു ഉണ്ടായിരുന്ന ഉഷയുടെ നോട്ടു വാങ്ങിയാണ് അവൻ പഠിക്കുന്നത് .. ഫസ്റ്റ് ഇയറിന്റെ റിസൾട് വരട്ടെ …നീ നോക്കിക്കോ മോളെ അവനായിരിക്കും ടോപ്പ് ‘

തോമ്സ് സാറിന്റെ വാക്കിൽ അനിലിന്റെ മേലുള്ള വിശ്വാസം പ്രകടമായിരുന്നു . തോമസ് സാർ എഴുന്നേറ്റു അദ്ദേഹത്തിന്റെ റൂമിലേക്ക് പോയി . ലാലി അപ്പോൾ ഗായത്രിയെ നോക്കി പറഞ്ഞു

” മോളെ അവനെ എനിക്കറിയാം …ചിലപ്പോ വീട്ടിലെ പറമ്പിലൊക്കെ പണിയാൻ അവൻ വരും …നല്ല കുട്ടിയാ ..കഠിനാധ്വാനി ‘

ഗായത്രിക്കു എന്തോ പോലെ ആയിരുന്നു അനിലിന്റെ അവസ്ഥയറിഞ്ഞപ്പോൾ .

” ആന്റി … അവൻ ക്‌ളാസിൽ ശ്രദ്ധിക്കാതിരുന്നപ്പോൾ …ശ്ശൊ ….. വെറുതെ കാർന്നോന്മാരുടെ കാശു കളയാൻ ഇറങ്ങിയേക്കുവാനോ എന്ന് വരെ ചോദിച്ചു “

” എന്റെ മോളെ ….നിന്റെ ക്‌ളാസിൽ ശ്രദ്ധിക്കാതിരിക്കുക എന്ന് വെച്ചാൽ അവൻ വല്ല കണ്ണ് പൊട്ടനോ മറ്റോ ആയിരിക്കണം ….”

” ഒന്ന് പോ ആന്റി ” ഗായത്രി ശുണ്ഠിയോടെ ലാലിയുടെ കയ്യിൽ പീച്ചിയിട്ടു എഴുന്നേറ്റു .

” സമയം അഞ്ചായി മോളെ ..ചെല്ല് …സർക്കാരാഫീസ് ഒക്കെ കറക്ടായി അഞ്ചിന് അടക്കും ‘

” ഹ്മ്മ് ..പോവാ ആന്റി ” ഗായത്രി കാറിന്റെ ചെവിയുമെടുത്തു ഇറങ്ങി .

Leave a Reply

Your email address will not be published. Required fields are marked *