ക്രിസ്തുമസ് രാത്രി –:– 03
Christmas Rathri Part 3 BY- സാജൻ പീറ്റർ
തണുപ്പിന്റെ ആലസ്യം വിട്ടു ഡോക്ടർ മാത്യൂസ് ബ്ളാങ്ക്റ്റിൽ നിന്നുമെഴുന്നേറ്റു…വാച്ചിൽ നോക്കിയപ്പോൾ സമയം ഒമ്പതു കഴിഞ്ഞു….മറ്റേതു ലിസി വന്നു വിളിക്കുന്നതാണല്ലോ….ഇന്ന് അവധിയായതിനാലായിരിക്കും…..എന്തായാലും അനിയത്തിയും അമ്മായിയമ്മയും ഫിലിപ്പും ഒക്കെ വ്യാഴാഴ്ച ഇങ്ങെത്തും പിന്നെ അടുത്ത ഞായറാഴ്ച ക്രിസ്തുമസും….ഇന്ന് മാർക്കറ്റിൽ ഒക്കെ പോയാൽ സാധനം ഒക്കെ വാങ്ങി വക്കാൻ പറ്റൂ…..ബീഫ് കിട്ടുന്ന ലക്ഷണമില്ല….ബീഫ് വെട്ടലില്ലല്ലോ….പോത്തിനെ വെട്ടിയാലും പ്രശനമല്ലേ?….ഇനി ഈ ഡൽഹിയിൽ എവിടുന്നു ബീഫ് കിട്ടാനാ….ചിക്കൻ വാങ്ങി സ്റ്റോക്ക് ചെയ്യാം….ആ തോമയെ വിളിച്ചു പറഞ്ഞു രണ്ടു റോയൽ സ്റ്റാഗ് എടുത്ത് വപ്പിക്കണം…തനിക്കു ഈ ദാരു ടെക്കയിൽ (ബീവറേജസ്സിനു ഹിന്ദിയിൽ പറയുന്ന പേര്) പോയി നല്ല പരിചയമില്ല…ആ തോമയാകുമ്പോൾ ഇതിലെല്ലാം എക്സ്പെർട്ടാ….മാത്യൂസ് എഴുന്നേറ്റു ഹാളിലേക്ക് വന്നു…നോക്കുമ്പോൾ സെറ്റിയിൽ ബ്ളാങ്ക്റ്റിൽ പുതച്ചു മൂടി കിടക്കുന്ന ലിസിയെയാണ് കണ്ടത്….ലിസീ…ലിസീ….
എന്താ ഇച്ചായ…..
എന്തൊരു ഉറക്കമാടീ ഇത്…നീ ആ സാധനങ്ങളുടെ ലിസ്റ്റ് ഒന്ന് തയാറാക്കി വച്ചേ….നമുക്ക് ഉച്ച തിരിഞ്ഞു ആ ഐ.എൻ.എ മാർക്കറ്റിൽ ഒന്ന് പോകാം..നാളെ മുതൽ സമയം കിട്ടുകയുമില്ല….
ഹാ…ഇതാ ഇപ്പം നന്നായെ….നിങ്ങള് അപ്പനും മോനും നല്ല ഉറക്കം പിന്നെ ഞാൻ എന്ത് ചെയ്യാനാ…..
ടീ…..വിശക്കുന്നു…വല്ലതും ഇരുപ്പുണ്ടോ….
ബ്രെഡും ജാമും കാണണം …ഞാൻ ബ്രേക്ക് ഫാസ്റ് ഒന്നുമുണ്ടാക്കിയില്ല…..എന്തൊരു തണുപ്പാ ഇത്…കർത്താവേ…
നീ ആ സ്വെറ്റർ എടുത്തിട്ട് കൂടെ….