കണ്ണീർപൂക്കൾ 3
Kannir pookkal Part 3 bY AKH | Click Here to read All Parts
ഞാൻ നിങ്ങളുടെ AKH. കഴിഞ്ഞ ഭാഗം എല്ലാവർക്കും ഇഷ്ട പെട്ടു എന്ന് അറിഞ്ഞതിൽ വളരെ
സന്തോഷം ഉണ്ട്.ഈ ഭാഗവും നിങ്ങൾക്ക് ഇഷ്ടപെടും എന്നു വിചാരിക്കുന്നു ,ഞാൻ കഥ തുടരുകയാണു.
ഞാൻ വണ്ടി ഓടിക്കുബോഴും എന്റെ ചിന്ത മുഴുവൻ ആ കുട്ടിയിൽ ആയിരുന്നു, അതിനെ എങ്ങനെ കണ്ടു പിടിക്കാം എന്നായിരുന്നു ചിന്ത ,അപ്പോഴാണ് ഞാൻ അഭിയുടെ കാര്യം ഓർത്തത് ,
അവനോട് പറഞ്ഞാൽ കണ്ടു പിടിക്കാൻ പറ്റും .അവനു ഇവിടെ കണഷൻസ് ഉണ്ട് .
ഞാൻ അത് ആലോചിച്ച് വാസു മാമന്റെ വീടു എത്തി .ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു അപ്പോഴാണ് ഞാൻ ആ വീട് ശ്രദ്ധിക്കുന്നത് പഴയൊരു ചെറിയ ഓടിട്ട വീട് ഫ്രണ്ടിൽ ഒരു ചെറിയ സിറ്റ്ഒട്ട് രണ്ടു കസെരകൾ കിടക്കുന്നു, സിറ്റ്ഒട്ടിനൊട് ചേർന്ന് ഒരു ചെറിയ അരമതിൽ ,വരുന്ന അതിഥികൾക്ക് അതിൽ ഇരിക്കാനും പറ്റും .
ഞാൻ പടിയുടെ അടുത്ത് എത്തിയപ്പോൾ തന്നെ വാസു മാമൻ.
പുറത്തേക്കു വന്നു ,എടി ദേ അനിമോൻ വന്നേക്കുന്നു പറഞ്ഞു .
വാസു :കയറി ഇരിക്ക് അനി മോനെ
ഞാൻ കയറി ഇരുന്നു ,വാസു മാമനോട് കുറച്ചു സംസരിച്ചു. മാമന്റെ കട റെഡി ആക്കാൻ ആരുടെ കൈയിൽ നിന്ന് കടം വാങ്ങി ഇരുന്നു എന്നും അത് ഇപ്പോൾ തിരിച്ചു കൊടുക്കണം, അതിനാണു എന്റെ കൈയിൽ നിന്നും പൈസ ചോദിച്ചത്.അപ്പോഴേക്കും ഷീബാന്റി
വന്നു .വേഷം കണ്ടപ്പോൾ മനസിലായി അടുക്കള പണിയിൽ ആണേന്നു.