ഞാൻ: ഞാൻ ഇവളുടെ കൂടെ വന്നതാ .ഞാൻ ദേവൂനെ കാണിച്ചുകൊണ്ട് പറഞ്ഞു .
അവിടെ ഉണ്ടായിരുന്ന ബാക്കി ആർകും ഒന്നും മനസിലായില്ല .
ദീപു എന്നെ മറ്റുള്ളവർക് പരിച്ചയ
പേടുത്തി ,ഇത് അഭിചേട്ടന്റെ ചേട്ടൻ അനി ,ദോസ്ത് ഗ്രൂപ്പിന്റെ ഓർണ്ണർ.
സജി: അയോ അഭിചേട്ടന്റെ ചേട്ടൻ ആണോ അനിചേട്ടാ ഞങ്ങളോട്
ക്ഷമിക്ക്, ഞങ്ങൾ ആരും ഇനി ദേവൂനെ ശല്യ പെടുത്തില്ല ,
ഞാൻ: ശരി ശരി എന്നാ എഴുന്നേറ്റ്
പോക്കോളു .ദേവൂ ഇത് നമ്മുടെ അഭിയുടെ കൂട്ടുകാരൻ കണ്ണൻ ന്റെ
അനിയൻ ആണു ദീപു .ഞങ്ങൾ ഒരുമിച്ച് ഔട്ടിങ്ങിന് പോകാറുണ്ട് .
എടാ ദീപു വേ അഭി ഇവിടെ പഠിച്ചിട്ടുണ്ടല്ലേ .
ദീപു :അതെ അനി ചേട്ടാ ,എന്റെ ചേട്ടനും അഭിചേട്ടനും ഇവിടെയാണു പഠിച്ചത് .
ഞാൻ: എന്നാ ശരി നീ പോകൊള്ളു .
കണ്ണനോട് അന്വേഷണം പറയണം .
ദീപു :ശരി ചേട്ടാ ,
അവൻ പോയി കഴിഞ്ഞിട്ടും ദേവുന്റെയും രമ്യയുടെയും അമ്പരപ്പ്
മാറിയിട്ടുണ്ടായില്ല .
ഞാൻ: ടീ ,ദേവൂ, എന്തു പറ്റി രണ്ടാൾക്കും ,
അപ്പോഴാണ് രണ്ടു പേർക്കും സ്ഥലകാല ബോധം വരുന്നത് .
ദേവൂ: അനിയേട്ടാ എന്താ സംഭവിച്ചത്
ഞാൻ പേടിച്ച് പോയി .
ഞാൻ: അവന്റെ ചെകിടത്ത് അടിച്ചു ന്നു പറഞ്ഞപ്പോൾ ഞാൻ കരുതി കുറച്ചു ധൈര്യം ഒക്കെ ഉണ്ടെന്ന് .ഇതിപ്പോ രണ്ടും നിന്ന് വിറക്കുക അല്ലേ. ഞാൻ അതും പറഞ്ഞ് കളിയാക്കി .
ദേവൂ: ഞാൻ ഇങ്ങനെ ഒക്കെ ഉണ്ടാവും എന്നു കരുതിയില്ല .
രമ്യ: ഞാനും പ്രതീക്ഷിച്ചില്ലാ .ഇനി അവരുടെ ശല്യം ഉണ്ടാവില്ലല്ലോ ഭാഗ്യം.എന്നാലും അനിയേട്ടന്റെ ഇടി സൂപ്പർ ആയിരുന്നു .പിന്നെ അനിയേട്ടൻ പറഞ്ഞ ഡയലോഗ് കാര്യം ആയിട്ട് ആണൊ .
ഞാൻ: എത് ഡയലോഗ് .
രമ്യ: അനിയേട്ടൻ പറഞ്ഞില്ലെ അവരോട് ,ദേവൂ എന്റെ പെണ്ണ് ആണു നോക്കെ ,
ഇതു കേട്ടപ്പോൾ ദേവൂന്റെ മുഖത്ത് ഒരു നാണം വന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ: അത് വെറുതെ പറഞ്ഞതാ
അവരെ ഒന്നു പറ്റിക്കാൻ പറഞ്ഞതല്ലേ ,ഇനി വേറെ ആരുടെയും ശല്യം ഉണ്ടാവാതിരിക്കാൻ പറഞ്ഞതാ അല്ലാതെ ഒന്നും ഇല്ല .[ ദേവൂനെ എനിക്ക് ഇഷ്ടം ആണെങ്കിലും ആ നേരത്ത് അങ്ങനെ പറയാൻ ആണു തോന്നിയത് ,അവൾ എന്നെ എങ്ങനെയാണു കണ്ടിരിക്കുന്നത് എന്ന് അറിയില്ലല്ലോ ]
ഇതു കേട്ടപ്പോൾ ദേവൂന്റെ മുഖം ആകെ മാറി.
ദേവൂ ദേഷ്യത്തോടെ അനി ചേട്ടാ
വാ നമ്മുക്ക് പോകാം ഇപ്പോ തന്നെ