” ഒന്ന് പോയെടാ, അതല്ല , നിനക്ക് ഇതുവരെ തോന്നിയില്ലേ, ഇത്രയും സ്വത്തും, കാണാൻ അതിസുന്ദരിയുമായ വീണ ചേച്ചിയ്ക്കെന്താ നേരത്തെ കല്യാണം വരാത്തതെന്നു.?”
അവൾ എന്നെ ഒരു ചോദ്യഭാവത്തോടെ നോക്കി,
എനിയ്ക്കും ഈ സംശയം നേരത്തെ ഉണ്ടായതാണ്, പക്ഷെ ആരോട് ചോദിക്കാൻ,
ഇപ്പൊ ഇവള് എവിടുന്നോ അത് സംബന്ധിച്ച ന്യൂസും പൊക്കിപിടിച്ചോണ്ടാണ് വന്നിരിക്കുന്നത്,
ഞാൻ സിഗരറ്റ് പെട്ടെന്ന് വലിചൊന്നു വിട്ടു, അവൾ പറയുന്നത് കേൾക്കാനായി അവളുടെ നേരെ ഇരുന്നു
” ആ എടാ, എന്നോട് സംഗീത ചേച്ചിയാണ് പറഞ്ഞത്,
വീണ ചേച്ചിയുടെയും ജാതകം നിന്നെ പോലെയാ, ചൊവ്വാ ദോഷം.!,
വന്ന കല്യാണങ്ങൾ എല്ലാം ഇങ്ങനൊരു പേരും പറഞ്ഞു ഒഴിഞ്ഞു പോയികൊണ്ടേ ഇരുന്നു,
ഇതിപ്പോ ചേച്ചി പഠിപ്പിക്കാൻ പോയ ഇന്ടിട്യൂട്ടിലെ കൂടെ പഠിപ്പിക്കുന്ന ചേട്ടനാ,
രണ്ടുപേരും മുട്ടൻ പ്രേമമായിരുന്നു എന്ന കേട്ടത്,
പുള്ളിയ്ക്കണേൽ ഈ ചൊവ്വ ദോഷത്തിലൊന്നും ഒരു വിശ്വാസവുമില്ല,
അതോണ്ട് പുള്ളി വീട്ടുകാരുമായി വന്നു പെണ്ണ് ചോദിച്ചു,
സാമ്പത്തികമായി അവരു നമ്മടെയൊക്കെ അത്രേം വരുകയില്ലെങ്കിലും,
ഒരേ ജാതിയായതോണ്ട് അമ്മാവൻ സമ്മതിച്ചു.,!”
അവൾ ഇത്രയും പറഞ്ഞു ആ തോട്ടിലേക്ക് കാലുനീട്ടി ഇരുന്നു
മലർ.,
ഈ ചൊവ്വാദോഷവും വെച്ചോണ്ട് ഞാൻ ഈ കണ്ട നാട്ടിലൊക്കെ പെണ്ണ് തപ്പി നടന്നപ്പോൾ ഈ നശിച്ചവള് എവിടെ ഒളിച്ചിരിക്കായിരുന്നു,
വലിച്ച പുക പെട്ടെന്ന് എന്റെ തലയിൽ കേറിപോയി,
ഒന്ന് ഇരുത്തി ചുമ്മച്ച ശേഷം ഞാൻ കൈയിരുന്ന സിഗരറ്റു എറിഞ്ഞു കളഞ്ഞു ,
എന്റെ ദുർവിധിയോർത്തു ഞാൻ സ്വയം പരിതപിച്ചു
” കോപ്പ്, ഇവിടെ ചൊവ്വ ദോഷമുള്ള ഒരുത്തൻ ചുമ്മാ നടക്കുമ്പോ, അവളീ പണി കാണിച്ചല്ലോ..!”
എന്റെ വിഷമവും ദേഷ്യവും ഒരുപോലെ പുറത്തു വന്നു
” മ്മ് നോക്കി നടന്ന മതി, ഒരു പണിയും കൂലിയുമില്ലാത്ത നിനക്ക് ഇപ്പൊ തരും,
ആ പിന്നെ ആ സാരീ കീറിപോയതടക്കമുള്ള പല കാര്യങ്ങളും ഈ കല്യാണത്തിൽ ചെറിയ പൊട്ടലും ചീറ്റലും ഉണ്ടാക്കുന്നുണ്ട്, നീ വെറുതെ ഓരോന്ന് പറഞ്ഞു അതിനു ആക്കം കൂട്ടണ്ട,!”